ന്യൂഡല്ഹി: കേരളത്തില് ലൈഫ് പദ്ധതിയില് ലഭിച്ച വീടുകള്ക്ക് ബ്രാന്ഡിംഗ് വേണമെന്ന നിലപാട് ആവര്ത്തിച്ച് കേന്ദ്രസര്ക്കാര്. വലിയ ബോര്ഡല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിര്മ്മാണ നഗരകാര്യ മന്ത്രി ഹര്ദീപ്സിംഗ് പുരി പറഞ്ഞു. വീട്ടുടമകള്ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
'സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം, കേരള രാഷ്ട്രീയത്തിന് നഷ്ടം'; കാനത്തെ അനുസ്മരിച്ച് കെസി വേണുഗോപാൽലൈഫ് വീടുകളില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സര്ക്കാരിന്റെ ലോഗോയും സ്ഥാപിക്കണമെന്ന നിര്ദേശം സംസ്ഥാന സര്ക്കാര് തള്ളിയിരുന്നു. കേന്ദ്രത്തിന്റെ നിര്ദേശം സ്വീകാര്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കേന്ദ്രമന്ത്രി ഹര്ദീപ്സിംഗ് പുരിക്ക് കത്തയച്ചിരുന്നു.
നയിക്കാന് സുധാകരന്, മാർഗ നിർദേശവുമായി കനുഗോലു; 'കേരള യാത്ര' ജനുവരി 21 ന് ആരംഭിക്കുംഈ തരം ബ്രാന്ഡിംഗ് വിവേചനത്തിനിടയാക്കുമെന്നാണ് സംസ്ഥാന സര്ക്കാരിന്റെ വാദം. യഥാക്രമം 62.5 ശതമാനവും 82 ശതമാനവും സംസ്ഥാന സര്ക്കാര് നിര്വഹിക്കുന്ന നഗര, ഗ്രാമീണ പാര്പ്പിട പദ്ധതികള്ക്ക് പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്ക്കാരിന്റെ എംബ്ലവും ചേര്ക്കുന്നത് അനൗചിത്യമാണെന്നും കത്തില് പറയുന്നുണ്ട്. വീടുകളില് ബ്രാന്ഡിംഗ് സാധ്യമല്ലെന്നും കേന്ദ്ര നിര്ദേശം പിന്വലിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.