ബെംഗളൂരു: മുന് വടകര എംഎല്എ സി കെ നാണുവിനെ ജെഡിഎസില് നിന്ന് പുറത്താക്കിയെന്ന് ദേശീയ അദ്ധ്യക്ഷന് എച്ച് ഡി ദേവഗൗഡ. നേരത്തെ സി കെ നാണു സമാന്തര ജെഡിഎസ് ദേശീയ കണ്വെന്ഷന് വിളിച്ചുചേര്ത്തിരുന്നു. ഇതിനെ തുടര്ന്നാണ് നടപടി.
'നിസ്സഹായ അവസ്ഥ, ദേവഗൗഡ ബഹുമാന്യന്'; യോഗം വിളിച്ചതില് നടപടി പ്രതീക്ഷിക്കുന്നുവെന്ന് സി കെ നാണുഅതേ സമയം പാര്ട്ടി എന്ത് നടപടി എടുത്താലും കണ്വെന്ഷനുമായി മുന്നോട്ടുപോകുമെന്ന് സി കെ നാണു പ്രതികരിച്ചു. പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള് നടത്തിയിട്ടില്ല. പാര്ട്ടി താല്പര്യങ്ങള്ക്ക് വിരുദ്ധമായി ആര് പ്രവര്ത്തിച്ചാലും ഒപ്പം നില്ക്കാന് കഴിയില്ലെന്നും സി കെ നാണു പറഞ്ഞില്ല.
കര്ണാടകത്തില് എന്ഡിഎ സഖ്യത്തോടൊപ്പം ചേരാനുള്ള ജെഡിഎസ് തീരുമാനത്തോട് വിയോജിച്ച് കേരള ഘടകം പാര്ട്ടിയില് നിന്ന് വിട്ടുനില്ക്കാന് തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സി കെ നാണു കോവളത്ത് ജെഡിഎസ് സമാന്തര ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു.
കേരള ജെഡിഎസില് തര്ക്കം രൂക്ഷം; ഭാവി സംബന്ധിച്ച നിലപാട് ഉടന് എടുക്കണമെന്ന് സി കെ നാണുഎന്നാല് ഈ യോഗത്തില് സംസ്ഥാനത്തെ ഔദ്യോഗിക നേതാക്കളായ മാത്യു ടി തോമസും കെ കൃഷ്ണന് കുട്ടിയും പങ്കെടുത്തിരുന്നില്ല. യോഗത്തിന് ശേഷമാണ് കണ്വെന്ഷന് നടത്താന് സി കെ നാണു അടക്കമുള്ള വിമതനേതാക്കള് തീരുമാനിച്ചത്.