സി കെ നാണു ഇപ്പോൾ ഒപ്പമില്ലാത്ത നേതാവ്,തങ്ങളുടേത് ജനതാദൾ കേരള പാര്ട്ടി; കെ കൃഷ്ണൻ കുട്ടി

ജനതാദൾ കേരള എന്ന നിലയിലാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം. നാണുവിനെ പോലെയുള്ളവർ കേരളത്തിലെ പാർട്ടിക്കൊപ്പം നിന്ന് ദേവഗൗഡക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്യേണ്ടത്.

dot image

തിരുവനന്തപുരം: മുതിർന്ന നേതാവ് സി കെ നാണുവിനെ ജെഡിഎസ്സിൽനിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻ കുട്ടി. സി കെ നാണു ഇപ്പോൾ തങ്ങൾക്കൊപ്പം ഇല്ലാത്ത നേതാവാണ് എന്നാണ് ജെഡിഎസ് നേതാവായ കൃഷ്ണൻ കുട്ടി പ്രതികരിച്ചത്. ജനതാദൾ കേരള എന്ന നിലയിലാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം. നാണുവിനെ പോലെയുള്ളവർ കേരളത്തിലെ പാർട്ടിക്കൊപ്പം നിന്ന് ദേവഗൗഡക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്യേണ്ടത്. സീറ്റ് കിട്ടാത്തതിനെത്തുടർന്നുണ്ടായ പ്രശ്നത്തിലാണ് നാണു വിട്ടുപോയത് എന്നും കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ഇന്ന് ബാംഗ്ലൂരിൽ ചേർന്ന ജെഡിഎസിന്റെ ദേശീയ കൗൺസിൽ യോഗത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തില്ല.

ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റായ സി കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. സി കെ നാണു സമാന്തരയോഗം വിളിച്ചതാണു ദേവഗൗഡയെ ചൊടിപ്പിച്ചത്. യോഗം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.

ഏകീകൃത കുർബാന; ബിഷപ്പ് ബോസ്കോ പുത്തൂരുമായി വിമതവിഭാഗം ചർച്ച, കുർബ്ബാന അടിച്ചേൽപ്പിക്കരുതെന്നാവശ്യം

കർണാടക ജെഡിഎസ് അധ്യക്ഷനായ സി എം ഇബ്രാഹിമിനെ നേരത്തെ ദേവഗൗഡ പുറത്താക്കിയിരുന്നു. സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗം പാര്ട്ടി വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നുമാണ് ദേവഗൗഡ പറഞ്ഞത്.

അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നാണ് സി കെ നാണു പ്രതികരിച്ചത്. എൻഡിഎയുമായി ചേരാനുള്ള ദേവഗൗഡയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. പാർട്ടി എന്ത് നടപടി എടുത്താലും 11ന് ബാംഗ്ലൂരിൽ നടക്കുന്ന കൺവെൻഷനുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image