കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്പോസ്തല അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി വിമതവിഭാഗം ചർച്ച നടത്തി. ഏകീകൃത കുർബാന അംഗീകരിക്കാൻ ആവില്ലെന്നാണ് വിമതരുടെ നിലപാട്. ക്രിസ്മസിന് മുമ്പ് ഏകീകൃത കുർബാന നടപ്പിലാക്കാനാണ് ബിഷപ്പിന്റെ തീരുമാനം.
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞതിനൊപ്പം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്തല അസ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്തല അസ്മിനിസ്ട്രേറ്ററിന്റെ താല്ക്കാലിക ചുമതല ബിഷപ് ബോസ്കോ പുത്തൂരിന് നല്കിയത്. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരയ്ക്കലിന് സിറോ മലബാർ സഭ അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്.
കേരള-ഗൾഫ് യാത്രയ്ക്ക് കപ്പൽ; ടെൻഡർ വിളിക്കുംനേതൃമാറ്റം തങ്ങളുടെ ആവശ്യപ്രകാരമല്ല എന്നും ജനാഭിമുഖ കുർബാന നിലനിർത്തുക എന്നതാണ് പ്രധാന ആവശ്യമെന്നും അൽമായ സംഘം പറയുന്നു. സിനഡിൽ കുർബ്ബാന അടിച്ചേൽപ്പിക്കരുത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം വേണം. വിവരങ്ങൾ മുകളിൽ അറിയിക്കുമെന്ന് ബിഷപ്പ് ഉറപ്പ് നൽകി. നിലവിൽ നടപടികൾ ഒന്നുമില്ല. നടപടി എടുക്കേണ്ട സാഹചര്യം അതിരൂപതയിൽ ഇല്ല. സിനഡിന്റെ പ്രൊപോസലുകൾക്ക് എതിരായി ഒന്നും മാർപാപ്പ പറഞ്ഞിട്ടില്ല. സിനഡ് കുർബ്ബാന എറണാകുളം അങ്കമാലിയിൽ നടക്കില്ല. അഞ്ച് വിശേഷ ദിവസങ്ങളിൽ ബസലിക്കയിൽ സിനഡിൽ കുർബാന നടത്തുമെന്നും അൽമായ സംഘം ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ; ഭർത്താവിൻ്റെ അമ്മാവൻ അറസ്റ്റിൽഏകീകൃത കുർബാന നടപ്പാക്കുന്ന കാര്യത്തിൽ എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്നാണ് ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ നിലപാട്. ഏകീകൃത കുർബാന നടപ്പാക്കണമെന്നത് മാർപ്പാപ്പയുടെ തീരുമാനമാണ്, അത് അനുസരിക്കണം. ഈ വിഷയത്തിൽ ഏറ്റുമുട്ടലിനില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിഷപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയിരിക്കുന്ന അന്ത്യശാസനം.
ക്രിസ്മസിന് ഏകീകൃത കുർബാന നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഷപ്പ് ബോസ്കോ പുത്തൂർ പറഞ്ഞിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി തുറക്കാനുള്ള ശ്രമം തുടരും. മൈനർ സെമിനാരി അടഞ്ഞുകിടക്കുന്നത് ഖേദകരമായ കാര്യമാണ്. ഇത്തരം വിഷയങ്ങളിൽ പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമതലയേറ്റെടുത്തതെന്നും ബിഷപ് പറഞ്ഞു.