'അനന്തരവൻ ആകാശ് ആനന്ദ് എന്റെ പിൻഗാമി'; പ്രഖ്യാപിച്ച് മായാവതി

കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല ആകാശിനായിരുന്നു. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ്.

dot image

ലഖ്നൗ: അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി മായാവതി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആകാശിന് കൈമാറി.

ത്രിപുരയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും പിന്തുണയ്ക്കണമെന്ന് കോൺഗ്രസ്; പ്രതികരിക്കാതെ സിപിഐഎം

കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല ആകാശിനായിരുന്നു. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ്. 2016ലാണ് ആനന്ദ് ബിഎസ്പിയിൽ ചേരുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താരപ്രചാരകനായിരുന്നു ആകാശ്. കഴിഞ്ഞ നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ആകാശ് പാർട്ടിയുടെ പ്രധാന ചുമതല നിർവഹിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us