നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎൽഎ എവിടെ? തൊടുപുഴയിൽ പി ജെ ജോസഫിനെ വിമർശിച്ച് മുഖ്യമന്ത്രി

നേരത്തെ ഒരു പരിപാടിക്ക് ഇവിടെ വന്നപ്പോഴും എംഎൽഎ ഉണ്ടായിരുന്നില്ല. അതും ഒരു ബഹിഷ്കരണമായിരുന്നു എന്ന് പിന്നീട് മനസിലായെന്ന് മുഖ്യമന്ത്രി

dot image

തൊടുപുഴ: തൊടുപുഴ എംഎൽഎ പിജെ ജോസഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎൽഎ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അവർ ബഹിഷ്കരിച്ചതെന്ന് അറിയില്ല. നേരത്തെ ഒരു പരിപാടിക്ക് ഇവിടെ വന്നപ്പോഴും എംഎൽഎ ഉണ്ടായിരുന്നില്ല. അതും ഒരു ബഹിഷ്കരണമായിരുന്നു എന്ന് പിന്നീട് മനസിലായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

തൊടുപുഴ മണ്ഡലം നവകേരള സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ ഒൻപതാമത്തെ ജില്ലയിലെ പരിപാടിയിലും വലിയ പങ്കാളിത്തമാണ്. കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതുന്നതാണ് ഈ പങ്കാളിത്തം. ജനങ്ങൾ പതിനായിരങ്ങളായി ഒഴുകിയെത്തുന്നു. നല്ല ഒരുമയോടെയും ഐക്യത്തോടെയുമുള്ള ജനങ്ങളുള്ള നാടിന്റെ പുരോഗതി ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടിയ നിരവധി സംഭവങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വസ്ത്രത്തിന്റെയും, ഭക്ഷണത്തിന്റെയും പേരിൽ ഉൾപ്പടെ ആക്രമണം ഉണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. നിർഭാഗ്യവശാൽ കോൺഗ്രസിന് അതാണ് ഇല്ലാതെ പോയത്. ഗോ മാതാവിന്റെ പേരിൽ ലഹള നടന്നപ്പോൾ കോൺഗ്രസുകാർ ഗോ മാതാവിന്റെ പവിത്രത പറഞ്ഞു.

ഏറിലേക്ക് പോയാൽ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രി

മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ കമൽനാഥ് വീട്ടിൽ പൂജ നടത്തി. വർഗീയതയുമായി സമരസപ്പെട്ട് പോകുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് ചില ഘട്ടങ്ങളിൽ പൂർണ നിശബ്ദത പാലിക്കുന്നു. ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല രാജ്യത്ത് പൗരത്വം കിട്ടിയത്. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല എന്ന് ഇടതുപക്ഷം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us