'എന്നെ ഏറ്റവുമധികം അസഭ്യം പറയുന്നത് വെള്ളാപ്പള്ളി, പരാതിയില്ല,മുഖവിലക്കെടുത്തിട്ടില്ല';ഗണേഷ്കുമാര്

പത്തനാപുരം താലൂക്ക് എന്എസ്എസ് കരയോഗ യൂണിയന് പുനലൂരില് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്കുമാര്.

dot image

കൊല്ലം: തന്നെ ഏറ്റവും കൂടുതല് അസഭ്യം പറയുന്നത് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് കെ ബി ഗണേഷ്കുമാര് എംഎല്എ. എന്നാല് തനിക്ക് അതില് പരാതിയില്ലെന്നും അത് മുഖവിലക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം താലൂക്ക് എന്എസ്എസ് കരയോഗ യൂണിയന് പുനലൂരില് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്കുമാര്.

ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ

തനിക്ക് ജാതിയും മതവുമല്ല പ്രധാനം. മനുഷ്യത്വമാണ്. എല്ലാവരെയും സഹായിക്കുന്ന മനസ്ഥിതിയാണ് എനിക്കുള്ളത്. ഈഴവ സമുദായത്തില്പ്പെട്ട നിര്ധനയായ പെണ്കുട്ടിക്ക് ദിവസങ്ങള്ക്കുള്ളില് വിട് നല്കാന് താന് തീരുമാനിച്ചിട്ടുണ്ട്. അമ്മ മരിച്ച, അച്ഛന് ഉപേക്ഷിച്ച ആ കുട്ടി അമ്മൂമ്മയ്ക്കൊപ്പം ദേവസ്വം ബോര്ഡില് നിന്ന് വാടയ്ക്കെടുത്ത കടമുറിയിലാണ് അന്തിയുറങ്ങുന്നത്. അസഭ്യം പറയുംമുമ്പ് ഇക്കാര്യം വെള്ളാപ്പള്ളി അറിയണമെന്നും ഗണേഷ്കുമാര് പറഞ്ഞു.

ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിച്ഛായ നശിക്കും: വെള്ളാപ്പള്ളി നടേശൻ

താന് ജനിച്ച സമുദായത്തിന്റെ സംഘടനയുടെ ഭാരവാഹിയായതില് അഭിമാനംകൊള്ളുമ്പോഴും ഹിന്ദുത്വവും ജാതിയും പറയുന്നതിന് താന് എതിരാണ്. മറ്റുള്ള സമുദായങ്ങളെ കുറ്റം പറയുകയും പരിഹസിക്കുകയും മതസൗഹാര്ദത്തെ ഭിന്നിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നവര് ലജ്ജിച്ചു തലതാഴ്ത്തണമെന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us