പെരുമ്പാവൂർ എംഎൽഎ എല്ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

dot image

കൊച്ചി: പെരുമ്പാവൂർ എംഎൽഎ എല്ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച കേസില് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ കെഎസ്യു പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ എംഎൽഎയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചികിത്സ തേടി. ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നാണ് ആക്രമിച്ചതെന്നും എംഎൽഎ പറയുന്നു. പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മർദ്ദനത്തിൽ എംഎൽഎയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

എംഎൽഎയ്ക്ക് നേരെ കയ്യേറ്റം; ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവർത്തകനായ നോയലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മടങ്ങുമ്പോഴാണ് എംഎൽഎയ്ക്ക് മർദ്ദനമേറ്റത്. പരിക്കേറ്റ നോയലിനെ എംഎൽഎയും സംഘവും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് നോയലിനെ ഉപദ്രവിച്ചതെന്ന് എൽദോസ് എംഎൽഎ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ വേഷത്തിൽ വരുന്നുവെന്നും കാക്കി വസ്ത്രം അണിഞ്ഞ അവർ ലാത്തി കയ്യിൽ എടുക്കുന്നുവെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും എൽദോസ് എംഎൽഎ ആരോപിച്ചു.

നവ കേരള സദസ്സ്; 'ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല', വിചിത്ര നിർദ്ദേശവുമായി പൊലീസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us