വൈത്തിരി റിസോര്ട്ടിലെ ഏറ്റുമുട്ടല് കേസ്; മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ റിമാന്ഡ് ചെയ്തു

ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളില് നിന്ന് വിദഗ്ധ പരിശീലനം ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി.

dot image

വയനാട്: പേര്യ 36ല് നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ റിമാന്ഡ് ചെയ്തു. വൈത്തിരി ഉപവന് റിസോര്ട്ടിലെ ഏറ്റുമുട്ടല് കേസിലാണ് ഈ മാസം 20 വരെ റിമാന്ഡ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്ന്ന് കല്പ്പറ്റ കോടതിയില് ചന്ദ്രുവിനെ ഹാജരാക്കിയിരുന്നു. പിന്നീട് റിമാന്ഡിലായ ചന്ദ്രുവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി.

നവംബര് 14നാണ് മാവോയിസ്റ്റുകളും തണ്ടര്ബോള്ട്ടും തമ്മില് പേര്യയില് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റ് പ്രവര്ത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു.

ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളില് നിന്ന് വിദഗ്ധ പരിശീലനം ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദ്രുവും ഉണ്ണിമായയും എ കെ 47 ഉള്പ്പടെയുള്ള മാരകായുധങ്ങള് പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050നകം ഇന്ത്യന് ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില് ഇവര് മൊഴി നല്കിയിരുന്നു.

'ഗ്രാമസഭയിൽ പരാതി നൽകണം'; നവകേരള സദസ്സിലെ പരാതികൾക്ക് ഒരേ മറുപടി, വിചിത്രം

നാല് വര്ഷം മുമ്പ് വൈത്തിരി ഉപവന് റിസോര്ട്ടില് നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള ഒമ്പത് പേരും റിസോര്ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല് ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്റെ അടിസ്ഥാനത്തില് റിസോര്ട്ടിന് പുറകില് സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റര് വനത്തിനുള്ളില് രണ്ട് ദിവസം തണ്ടര്ബോള്ട്ട് പരിശോധന നടത്തിയിരുന്നു. ഇവര് പോകാന് സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകള് പൊലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് ചന്ദ്രു പിടിയിലായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us