ചെരിപ്പ് കൊണ്ട് നവകേരള സദസ്സിനെ നേരിടുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്: പി പ്രസാദ്

'കോൺഗ്രസിന് വലിയ പാരമ്പര്യം ഉണ്ട്. ഗാന്ധിജിക്ക് ഉപ്പ് സമരായുധമായിരുന്നു. ആ സ്ഥിതി മാറി കോൺഗ്രസ് ചെരിപ്പിനെ സമരായുധമാക്കുന്നത് ലജ്ജാവഹം'.

dot image

തൊടുപുഴ: ഷൂ ഉപയോഗിച്ചുള്ള പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മന്ത്രി പി പ്രസാദ്. പ്രതിപക്ഷം നവകേരള സദസ്സിനെ നേരിടുന്നത് ചെരിപ്പുകൊണ്ടാണെന്നും ഇത് പക്വതയില്ലാത്ത നടപടിയാണെന്നും മന്ത്രിയുടെ വിമർശനം. ചെരിപ്പ് കൊണ്ട് നവകേരള സദസ്സിനെ നേരിടുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി നവകേരള സദസ്സ് വേദിയിൽ പറഞ്ഞു.

കോൺഗ്രസിന് വലിയ പാരമ്പര്യം ഉണ്ട്. ഗാന്ധിജിക്ക് ഉപ്പ് സമരായുധമായിരുന്നു. ആ സ്ഥിതി മാറി കോൺഗ്രസ് ചെരിപ്പിനെ സമരായുധമാക്കുന്നത് ലജ്ജാവഹം. കോൺഗ്രസിന്റെ തകർച്ചയാണ് ഇത് തെളിയിക്കുന്നത്. ചെരിപ്പിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന കോൺഗ്രസിനെയും, ജനത്തിൽ വിശ്വസമർപ്പിച്ചു നിൽക്കുന്ന എൽ ഡി എഫിനെയുമാണ് കേരളം കാണുന്നത്. ഇത് അറ്റകൈ പ്രയോഗമാണ് . കേരള രാഷ്ട്രീയത്തിലെ മാലിന്യമായി യു ഡി എഫും കോൺഗ്രസ്സും മാറിത്തീരുന്നതിന്റെ സൂചനയാണിത്. ഇത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഉദാഹരണമാണെന്നും പി പ്രസാദ് വിമർശിച്ചു.

പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്ക് പോലും അറിയില്ല: മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ആർക്കും എതിരായ പരിപാടി അല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. നാട് എല്ലാ മേഖലയിലും കൂടുതൽ പുരോഗതി നേടേണ്ടതുണ്ട്. നാടിന്റെ പുരോഗതി തടയുന്നതാണ് കേന്ദ്രനടപടി. പ്രതിപക്ഷത്തിന്റെ ബഹിഷ്ക്കരണം എന്തിനാണെന്ന് അവർക്ക് തന്നെ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us