BIG BREAKING: പൊതുമരാമത്ത് വകുപ്പില് വ്യാജരേഖ ചമച്ച് കരാര് നിയമനം നീട്ടി നല്കി

കരാര് നീട്ടി നല്കിയത് സര്ക്കാര് ഉത്തരവുകള് ലംഘിച്ചാണ്.

dot image

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില് വ്യാജരേഖ ചമച്ച് കരാര് നിയമനം നീട്ടി നല്കി. മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പിന് കീഴിലുള്ള റോഡ് ഫണ്ട് ബോര്ഡിലാണ് ക്രമക്കേട് നടന്നത്. സര്ക്കാര് അറിയാതെ രണ്ടു വര്ഷത്തേക്ക് നിയമനം പുതുക്കി നല്കുകയായിരുന്നു. റോഡ് ഫണ്ട് ബോര്ഡ് സിഇഒ എം അശോക് കുമാറാണ് കരാറില് ഒപ്പുവെച്ചത്

രമ്യ എന്ന ജീവനക്കാരിയാണ് വ്യാജരേഖ ചമച്ചത്. നാലുവര്ഷം മുമ്പ് ജോലിയില് കയറിയ രമ്യയ്ക്ക് കരാര് നീട്ടിനല്കുകയായിരുന്നു. ഒരു വര്ഷത്തേക്ക് പുതുക്കാനുള്ള ഉത്തരവ് ആദ്യം ഇറക്കി. ഫയല് ആരെയും കാണിക്കാതെ ഒന്ന് എന്നത് രണ്ടു വര്ഷം ആക്കുകയായിരുന്നു.

ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം

തിരുത്തിയ കരാര് നേരിട്ട് സിഇഒ ഒപ്പിട്ട് നല്കി. ഈ കരാറിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. അറിയാതെ പറ്റിപ്പോയതെന്ന് സി ഇ ഓ റിപ്പോര്ട്ടറിനോട് പറഞ്ഞു.

കരാര് നീട്ടി നല്കിയത് സര്ക്കാര് ഉത്തരവുകള് ലംഘിച്ചാണ്. കരാര് നീട്ടി നല്കുമ്പോള് സര്ക്കാര് അനുമതി വേണം എന്നുണ്ട്.എല്ലാ മാനദണ്ഡങ്ങളും റോഡ് ഫണ്ട് ബോര്ഡ് സിഇഒ ഒരാള്ക്ക് വേണ്ടി കാറ്റില് പറത്തി കാഴ്ചയാണ് കാണാന് സാധിക്കുന്നത്.റോഡ് ഫണ്ട് ബോര്ഡില് 30ലേറെ കരാര് ജീവനക്കാരുണ്ട്. ഇതില് ഒരാളുടെ മാത്രം കാലാവധിയാണ് അനധികൃതമായി വ്യാജരേഖ ചമച്ച് നീട്ടി നല്കിയത്.

രാജ്ഭവന് ടൂർ ചെലവുകൾ ആറര ഇരട്ടിയാക്കണം, വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം; വർധന ആവശ്യപ്പെട്ട് ഗവർണർ

സര്ക്കാര് മുദ്രപത്രം ദുരുപയോഗം ചെയ്തിട്ടുണ്ട്. ലീവ് സറണ്ടര് അടക്കമുള്ള ആനുകൂല്യങ്ങളും രമ്യ തട്ടിയെടുത്തു. എല്ലാത്തിനും ഒത്താശ ചെയ്തത് റോഡ് ഫണ്ട് ബോര്ഡ് സിഇഒ എം അശോക് കുമാറാണ്. 30ലേറെ ജീവനക്കാരുടെ കരാര് പുതുക്കാതിരിക്കുമ്പോഴാണ് ഒരാള്ക്ക് മാത്രം പ്രത്യേക ആനുകൂല്യം നിയമവിരുദ്ധമായി നല്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us