കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഇന്നും ചോദ്യം ചെയ്യും. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂർത്തിയായി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇടത്തും പാർപ്പിച്ച പത്മകുമാറിന്റെ വീട്ടിലും ഫോൺ ചെയ്യാനായി കയറിയ പാരിപ്പള്ളിയിലെ ഗിരിജയുടെ കടയിലും, ഭക്ഷണം വാങ്ങിയ സ്ഥലത്തും വ്യാജർ നമ്പർ ഉണ്ടാക്കിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്തും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വാകേരിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുനവംബർ 27 വൈകിട്ട് ആയിരുന്നു കുട്ടിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസിൽ പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലായി. ഇതിൽ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങൾ പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. കൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.