തിരുവനന്തപുരം: നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ജനങ്ങളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാതെ നവകേരള സദസ്സെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു. നവകേരള സദസ്സ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്ന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടില് പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്ശനത്തെക്കാള് പിണറായിയുടെ ദര്ശനത്തിന് സര്ക്കാര് പ്രാമുഖ്യം നല്കിയതിന് ജനങ്ങള് നല്കിയ മുന്നറിയിപ്പാണെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.
33 തദ്ദേശ വാര്ഡുകളില് 17ല് യുഡിഎഫ് വിജയിച്ചു. അതില് പതിനാലിലും കോണ്ഗ്രസിന്റെയും മൂന്നില് മുസ്ലീം ലീഗിന്റെയും സ്ഥാനാര്ത്ഥികള് വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്ഡിഎഫിന് ഇത്തവണ പത്തു വാര്ഡുകളില് മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗമെന്നും സുധാകരൻ വ്യക്തമാക്കി.
ലോക്സഭയിലെ പ്രതിഷേധം: സംഭവത്തിൽ ഉൾപ്പെട്ട നാലുപേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുസര്വത്രമേഖലയിലും ദുരിതം അനുഭവിക്കുന്ന ജനം പിണറായി സര്ക്കാരിനെ പുറംകാലുകൊണ്ട് തൊഴിക്കുന്ന ജനാധിപത്യത്തിലെ മനോഹരകാഴ്ചയാണ് കഴിഞ്ഞ ഓരോ ഉപതിരഞ്ഞെടുപ്പിലും കണ്ടത്. തൃക്കാക്കരയില് ഇരട്ടിയും പുതുപ്പള്ളിയില് നാലിരട്ടിയും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്ത്ഥികളായ ഉമ തോമസും ചാണ്ടി ഉമ്മനും ജയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതിരഞ്ഞെടുപ്പിലും കോണ്ഗ്രസിനും യുഡിഎഫിനും തിളക്കമാര്ന്ന വിജയം കിട്ടി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളിലാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തെ കാമ്പസുകളും കൈയൊഴിഞ്ഞു. മുപ്പതും നാല്പ്പതും വര്ഷം കൈയടിക്കിവെച്ചിരുന്ന സര്വകലാശാലകളില് ചെങ്കൊടി വീണുടഞ്ഞ് കെഎസ് യുവിന്റെ നീലക്കൊടി പാറുകയാണെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.
ശബരിമലയെ ചൊല്ലി പ്രചാര വേല നടത്തുന്നതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കണം: കെ രാധാകൃഷ്ണന്ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. സിപിഐഎമ്മുമായി ഒത്തുചേര്ന്നാണ് അവര് കേരളത്തില് ജീവിച്ചിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
ശബരിമല മണ്ഡല സീസണില് അയ്യപ്പ ഭക്തര്ക്ക് സുഗമമായ ദര്ശന സൗകര്യം ഒരുക്കുന്നതില് സര്ക്കാര് സമ്പൂര്ണ്ണ പരാജയമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഗവര്ണറുമായുള്ള യുദ്ധം ക്രമസമാധാന തകര്ച്ചിയിലേക്ക് നാടിനെ എത്തിച്ചു. ജനവിധി തുടര്ച്ചയായി എതിരാകുന്ന സാഹചര്യത്തില് പിണറായി ഭരണകൂടത്തിന് അധികാരത്തില് തുടരാനുള്ള ധാര്മികാവകാശം നഷ്ടമായി. യുഡിഎഫിന് തിളക്കമാര്ന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതരവിശ്വാസികള്ക്കും എല്ലാ കോണ്ഗ്രസ് പ്രവര്ത്തകര്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ.സുധാകരന് പറഞ്ഞു.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി