ഗവര്ണറുടെ ലിസ്റ്റില് യുഡിഎഫ് അംഗങ്ങള്,ഇരുവരും അണ്ണന് തമ്പി കളി അവസാനിപ്പിക്കണം: പി എം ആർഷോ

ബിജെപി കൊടുത്തുവിട്ട ലിസ്റ്റില് എങ്ങനെ ഉള്പ്പെട്ടുവെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് പി എം ആര്ഷോ ആവശ്യപ്പെട്ടു.

dot image

തിരുവനന്തപുരം: കോഴിക്കോട് സർവ്വകലാശാല സെനറ്റിലേയ്ക്ക് ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റില് ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്ഷോ. ഗവര്ണറുടെ ലിസ്റ്റില് എഴ് യുഡിഎഫ് അംഗങ്ങള് ഉണ്ട്. ഈ ലിസ്റ്റ് ഗവർണറിലേക്ക് എവിടെ നിന്നെത്തി എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിൽ നിന്ന് ഗവർണർ ഒഴിഞ്ഞുമാറിയെന്നും ആര്ഷോ പറഞ്ഞു.

ബിജെപി കൊടുത്തുവിട്ട ലിസ്റ്റില് എങ്ങനെ ഉള്പ്പെട്ടുവെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് പി എം ആര്ഷോ ആവശ്യപ്പെട്ടു. ഇത് യുഡിഎഫിന്റെ അറിവോടെയല്ലെങ്കില് രാജിവെക്കാന് തയ്യാറാകണമെന്നും പി എം ആര്ഷോ പറഞ്ഞു. ഗവർണറും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്നും അതിൻ്റെ ഭാഗമാണ് സെനറ്റ് നോമിനേഷനെന്നും ആരോപിച്ച ആര്ഷോ ഗവര്ണറുടെയും പ്രതിപക്ഷത്തിന്റെയും അണ്ണനും തമ്പിയും കളി അവസാനിപ്പിക്കണമെന്നും പറഞ്ഞു.

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ്: ഗവർണറുടെ ലിസ്റ്റിന് അംഗീകാരം; ലിസ്റ്റിൽ 9 ബിജെപി പ്രതിനിധികള്

ഗവര്ണര്ക്കെതിരെ ജനാധിപത്യപരമായ സമരമാണ് നടന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗൗരവ വകുപ്പ് ചുമത്തേണ്ട ഒരു അതിക്രമവും അവിടെ നടന്നിട്ടില്ല. ഒരു വിദ്യാർത്ഥി സമരത്തിന് നേരെ 124 ചുമത്താൻ പാടില്ല. കോടതി ശരിയായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി എം ആര്ഷോ പറഞ്ഞു. ഗവർണറുടെ ഓഫീസ് കൊടുത്ത റിപ്പോർട്ട് പ്രകാരമാണ് നടപടിയെന്നും ഗവർണർക്കെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image