വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പ തട്ടിയ സംഭവം; മുഖ്യകണ്ണി ഗ്രേസി ഉൾപ്പടെ പ്രതികൾ ഒളിവിൽ

വായ്പ ഇടപാടിന്റെ രേഖകൾ പൊലീസ് ശേഖരിച്ചു.

dot image

തിരുവനന്തപുരം: ചെറിയതുറയിലെ വായ്പാ തട്ടിപ്പ് കേസിലെ മുഖ്യകണ്ണി ഗ്രേസി ഉൾപ്പടെയുള്ള പ്രതികൾ ഒളിവിലെന്ന് പൊലീസ്. വായ്പ ഇടപാടിന്റെ രേഖകൾ പൊലീസ് ശേഖരിച്ചു. ബാങ്കും കോർപ്പറേഷനും രേഖകൾ പൊലീസിന് കൈമാറുകയായിരുന്നു. സ്വയം സഹായ സംഘങ്ങളുടെ പേരിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 25 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഈ നിലയിൽ നടത്തിയത്. 20 വീട്ടമ്മമാരാണ് തട്ടിപ്പിന് ഇരയായത്. വീട്ടമ്മമാരുടെ സംഘത്തിന്റെ വായ്പാ തുകയാണ് തട്ടിയത്. തട്ടിപ്പിൽ ബാങ്ക് മാനേജർക്കും പങ്കുണ്ടെന്ന് വീട്ടമ്മമാരുടെ ആരോപണം ഉണ്ട്.

വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ചെറിയതുറ സ്വദേശി ഗ്രേസിയാണ് മുഖ്യ ആസൂത്രക. സംരംഭങ്ങൾ തുടങ്ങാൻ വീട്ടമ്മമാരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിച്ചതും ഗ്രേസിയാണ്.

വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പ തട്ടിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരിൽ ഇന്ത്യൻ ബാങ്കിൻ്റെ ഈഞ്ചക്കൽ ശാഖയിൽ നിന്നും 25 ലക്ഷം രൂപ വായ്പ എടുത്തു. ഈ തുക പൂവച്ചൽ സ്വദേശിയായ അനീഷിൻ്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്. തങ്ങളുടെ അറിവില്ലാതെയാണ് ഗ്രേസിയും സംഘവും വായ്പ തട്ടിയെടുത്തതെന്നാണ് വീട്ടമ്മമാരുടെ ആരോപണം. പണം തിരിച്ചടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മമാർ പറയുന്നു. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് കേസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us