കൊല്ലം: ഓയൂരില് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ രാവിലെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയശേഷം കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂർത്തിയാക്കി. കൂടാതെ പ്രതികളുടെ കൈയെഴുത്ത് പരിശോധനയും നടത്തി.
നവംബർ 27 വൈകിട്ട് ആയിരുന്നു ആറ് വയസ്സുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ പൊലീസിന്റെ പിടിയിലായി. ഇതിൽ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങൾ പൊലീസ് പ്രത്യേകം പരിശോധിക്കുകയാണ്.
ഗവർണറെ വഴിയിൽ തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയുംകൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇവരിൽ ആർക്കെങ്കിലും മോശമായ തരത്തിൽ മെസ്സേജ് അയക്കുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഉടനെ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.