യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസുമായി തെളിവെടുപ്പ് തുടരുന്നു

കഴിഞ്ഞ ദിവസമാണ് അഡീഷണല് സിജെഎം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടത്.

dot image

കൊല്ലം: യുവ ഡോക്ടര് ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ഇന്നലെ റുവൈസിന്റെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഷഹന താമസിച്ച സിറ്റി പ്ലാസ ഫ്ലാറ്റിലും റുവൈസ് താമസിച്ച ഹോസ്റ്റലിലുമാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്.

കഴിഞ്ഞ ദിവസമാണ് അഡീഷണല് സിജെഎം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടത്. അതേ സമയം പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഫോണിൽ നിന്നുള്ള വിവരങ്ങൾ വൈകാതെ പോലീസ് ശേഖരിക്കും. കേസിൽ പ്രതി ചേർത്ത റുവൈസിന്റെ പിതാവിനെ പോലീസ് പിടികൂടിയിട്ടില്ല.

സ്ത്രീധന പ്രശ്നത്തെ തുടര്ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില് തിരുവനന്തപുരം മെഡിക്കല് കോളേജിലെ പിജി വിദ്യാര്ഥിനി ഡോ. ഷഹന ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ഷഹനയുടെ മരണത്തില് ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് ഡോക്ടര് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്ഡ് കാലാവധി.

മന്ത്രിസഭാ പുനഃസംഘടന; എൽഡിഎഫ് യോഗം ഈ മാസം 24-ന്, സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും

ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടില് പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ടില് വ്യക്തമാക്കുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image