ക്ഷേമപെൻഷൻ: തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന പിരിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണം; കെസി ജോസഫ്

പഞ്ചായത്തുകൾ 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും 10 ലക്ഷവും കോർപ്പറേഷനും ജില്ലാ പഞ്ചായത്തും 25 ലക്ഷവും സാമൂഹ്യ സുരക്ഷാ മിഷന് തിരികെ നൽകണമെന്നാണ് സർക്കാർ നിർദേശം

dot image

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷനുകൾ നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് നിർബന്ധിത സംഭാവന പിരിക്കാനുള്ള നിയമ വിരുദ്ധമായ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുൻ ഗ്രാമ വികസന കെ സി ജോസഫ് ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ അനുവദിച്ച വിഹിതം തന്നെ അനുവദിക്കാതെ പദ്ധതി പ്രവർത്തനങ്ങളെല്ലാം താളം തെറ്റി നിൽക്കുമ്പോഴാണ് ഉള്ള ഫണ്ട് പോലും പിടിച്ചെടുക്കാനുള്ള ഈ പുതിയ നിർദേശം.

പഞ്ചായത്തുകൾ 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും 10 ലക്ഷവും കോർപ്പറേഷനും ജില്ലാ പഞ്ചായത്തും 25 ലക്ഷവും സാമൂഹ്യ സുരക്ഷാ മിഷന് തിരികെ നൽകണമെന്ന സർക്കാർ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തിലുള്ള കൈകടത്തലാണ്. പ്ലാൻഫണ്ട് പോലും സമയത്ത് നൽകാതെയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയും സർക്കാർ തന്നെ തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന് കെ സി ജോസഫ് കുറ്റപ്പെടുത്തി. നവകേരള സദസ്സിന് വേണ്ടി നടത്തിയ നിർബന്ധിത പിരിവിന് പുറമെയാണ് ഇപ്പോൾ ഈ പിരിവിനുള്ള ഉത്തരവും വന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us