ഏകീകൃത കുർബാന തർക്കം; 'അനുസരിച്ചില്ലെങ്കിൽ പുറത്തുപോകാം', അന്ത്യശാസനം നൽകി വത്തിക്കാൻ പ്രതിനിധി

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മുമ്പിൽ ഇനി രണ്ടു വഴികളെന്ന സന്ദേശം നൽകി മാർപാപ്പയുടെ വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസ്. ഒന്നുകിൽ മാർപാപ്പയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുക അതല്ലെങ്കിൽ സിറോ മലബാർ സഭയ്ക്ക് പുറത്തേക്കുള്ള വഴിയാകുമെന്ന സന്ദേശമാണ് വത്തിക്കാൻ പ്രതിനിധി നൽകിയത്.

dot image

കൊച്ചി: ഏകീകൃത കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മുമ്പിൽ ഇനി രണ്ടു വഴികളെന്ന സന്ദേശം നൽകി വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസ്. ഒന്നുകിൽ മാർപാപ്പയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുക അതല്ലെങ്കിൽ സിറോ മലബാർ സഭയ്ക്ക് പുറത്തേക്കുള്ള വഴിയാകുമെന്ന സന്ദേശമാണ് വത്തിക്കാൻ പ്രതിനിധി നൽകിയത്.

ഏകീകൃത കുർബാന തർക്കത്തിൽ ഇന്നലെ കൊച്ചിയിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസ് വ്യക്തമായ സന്ദേശമാണ് വിമത വിഭാഗത്തിന് നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കത്തോലിക്കാ സഭയിൽ തുടരണമെങ്കിൽ പൂർണമായും മാർപാപ്പയുടെ ഉത്തരവ് അനുസരിക്കേണ്ടിവരും. കാതോലിക്കാസഭയിൽ മാർപാപ്പയുടെ വാക്കുകൾ അന്തിമമായിരിക്കെ അതിനെ വെല്ലുവിളിച്ചു തുടരനാണ് നിലപാടെങ്കിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വലിയ വില നൽകേണ്ടി വരും. ഏകീകൃത കുർബാന അംഗീകരിക്കാത്ത ഇടവകകൾ അടച്ചുപൂട്ടാനുള്ള നിർദേശമാകും വത്തിക്കാൻ സ്വീകരിക്കുക. വൈദികർക്കും ഇത് ബാധകമാകും.

മന്ത്രിസഭാ പുനഃസംഘടന; എൽഡിഎഫ് യോഗം ഈ മാസം 24-ന്, സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ സെന്റ്മേരീസ് ബസലിക്കയിലുണ്ടായ അതിക്രമങ്ങളിൽ വിമത വിഭാഗത്തിലെ ചില വൈദികർക്കെതിരെ നടപടിക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. ഇത് സംബന്ധിച്ചുള്ള അച്ചടക്ക നടപടി വത്തിക്കാൻ അനുമതിയോടെ സിറിൽ വാസ് നടപ്പാക്കിയേക്കും. എന്നാൽ മാർപാപ്പ അയച്ച വീഡിയോ സന്ദേശത്തിൽ അന്വേഷണം വേണമെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപത വൈദികർ രംഗത്തെത്തി. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് വീഡിയോ സന്ദേശത്തിൽ ഉണ്ടായതെന്നും വൈദികർ നിലപാടെടുക്കുന്നു. ഒപ്പം അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് സ്ഥാനമൊഴിഞ്ഞ ആർച് ബിഷപ്പ് ആൻഡ്റൂസ് താഴത്ത് ഇനിയും എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങളിൽ ഇടപെടരുതെന്നും ഇന്നലെ കലൂരിൽ ചേർന്ന വൈദിക യോഗത്തിൽ ആവശ്യം ഉയർന്നു. സഭാ പ്രസിദ്ധീകരണമായ സത്യദീപം വാരികയുടെ മുഖപ്രസംഗത്തിലും വിമത വിഭാഗം സമാന വിഷയങ്ങൾ ഉയർത്തുന്നുണ്ട്. വിമത വിഭാഗം നിലപാടിൽ ഉറച്ചുനിന്നാൽ ക്രിസ്മസ് നാളുകൾക്ക് ശേഷമുള്ള ദിനങ്ങൾ സംഘർഷഭരിതമാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us