തിരുവനന്തപുരം: ചെറിയതുറയിൽ വീട്ടമ്മമാര കബളിപ്പിച്ച് ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. അനു എന്ന രാജില രാജൻ ആണ് അറസ്റ്റിലായത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുന്നുവെന്ന ആരോപണം വീട്ടമ്മമാർ ഉന്നയിച്ചിരുന്നു. പരാതിയിൽ നിന്നും പിന്മാറാൻ പ്രതികൾ സമ്മർദ്ദം ചെലുത്തുന്നതായും വീട്ടമ്മമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്വയം സഹായ സംഘങ്ങളുടെ പേരിലെടുത്ത 25 ലക്ഷം രൂപയുടെ വായ്പയാണ് പ്രതികൾ തട്ടിയെടുത്തത്. 20 വീട്ടമ്മമാരാണ് തട്ടിപ്പിന് ഇരയായത്. അഞ്ച് പേരെ പ്രതിചേർത്ത് കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നായിരുന്നു ആക്ഷേപം.
ചെറിയതുറയിലെ വായ്പാ തട്ടിപ്പ്; പൊലീസിനെതിരെ പരാതിയുമായി തട്ടിപ്പിനിരയായ വീട്ടമ്മമാർചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക. സംരംഭങ്ങൾ തുടങ്ങാൻ വീട്ടമ്മമാരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിച്ചത് ഗ്രേസിയാണ്.ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കൽ ശാഖയിൽ നിന്നും 25 ലക്ഷം രൂപ വായ്പ എടുത്തു. ഈ തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് കേസ്.
തിരുവനന്തപുരം ചെറിയതുറയിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്അന്വേഷണത്തിന്റെ ഭാഗമായി ഇടപാടിന്റെ രേഖകൾ ബാങ്കിൽ നിന്നും കോർപ്പറേഷനിൽ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വായ്പാതുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തട്ടിപ്പിനിരയായ വീട്ടമ്മമാർ ആശങ്കയിലാണ്. വായ്പാതുക കൈപ്പറ്റിയില്ലെങ്കിലും തിരിച്ചടക്കേണ്ടത് വീട്ടമ്മമാരാണെന്നാണ് ബാങ്ക് നിലപാട്.