ശബരിമലയിലേത് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കോലാഹലം: പി എസ് പ്രശാന്ത്

പ്രതിഷേധ പ്രചാരണങ്ങള്ക്ക് നേതൃത്വം നല്കുന്ന ഏത് പാര്ട്ടിയായാലും അതിന്റെ പിന്നില് രാഷ്ട്രീയലക്ഷ്യമാണെന്നും പി എസ് പ്രശാന്ത്

dot image

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കോലാഹലമാണ് ശബരിമലയെ മുന്നിര്ത്തി നടത്തുന്നതെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ തീര്ത്ഥാടനകാലത്തേയും വഷളാക്കുന്നു. ഇത്തവണ വ്യാപകമായി ശബരിമലയെ വിഷയമാക്കാന് കാരണം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാന് പോകുന്നുവെന്നതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വിശ്വാസികളുടെ നന്മയല്ല, രാഷ്ട്രീയ നേട്ടമാണ് ഇത്തരണം പ്രചാരണം ലക്ഷ്യം വെക്കുന്നതെന്നും പി എസ് പ്രശാന്ത് റിപ്പോട്ടര് ടിവിയോട് പറഞ്ഞു.

'ഭൂമിശാസ്ത്രപരമായി നിരവധി വെല്ലുവിളികളുള്ള പ്രദേശമാണ് ശബരിമല. കേവലം 13 ഏക്കറിലാണ് ശബരിമല ഇരിക്കുന്നത്. ലക്ഷങ്ങള് ഇങ്ങോട്ട് വരുമ്പോഴുള്ള പരിമിധികള് പരിഗണിക്കണം. അതൊന്നും പരിഗണിക്കാതെ എല്ലാത്തിലും വീഴ്ച്ചപറ്റിയെന്ന നിലയ്ക്കാണ് പ്രചാരണം. മറ്റിടങ്ങളില് നടന്ന ചിത്രങ്ങള് ഉപയോഗിച്ച് ഇവിടുത്തെ പൊലീസിന്റെ ഇടപെടലാണ് എന്ന നിലയ്ക്കുള്ള വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ലാക്ക് ആക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ ശബരിമല തീര്ത്ഥാടനവും ഈ വിധം വഷളാക്കുന്ന സാഹചര്യമാണ്.' പി എസ് പ്രശാന്ത് പറഞ്ഞു.

പ്രതിഷേധ പ്രചാരണങ്ങള്ക്ക് നേതൃത്വം നല്കുന്ന ഏത് പാര്ട്ടിയായാലും അതിന്റെ പിന്നില് രാഷ്ട്രീയലക്ഷ്യമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തന്നോടുള്ള വ്യക്തിവിരോധവും പ്രതിഷേധ പ്രകടനങ്ങളില് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us