'ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും'; ഗവർണർക്ക് മറുപടിയുമായി എസ്എഫ്ഐ

രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്. ഗവർണർ തമാശ കഥാപാത്രം പോലെയായി. ആയിരക്കണക്കിന് പൊലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. ഗവർണറെ ആക്രമിക്കുന്നത് എസ്എഫ്ഐയുടെ അജണ്ടയല്ലെന്നും ആർഷോ.

dot image

മലപ്പുറം: ചോദ്യങ്ങളെ ഭയക്കുന്നുവെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എന്തോ തകരാർ ഉണ്ട് എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഗവർണർക്ക് നിലവാരം ഇടിയുന്നു. എസ്എഫ്ഐ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്. ഗവർണർ തമാശ കഥാപാത്രം പോലെയായി. ആയിരക്കണക്കിന് പൊലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. ഗവർണറെ ആക്രമിക്കുന്നത് എസ്എഫ്ഐയുടെ അജണ്ടയല്ലെന്നും ആർഷോ പറഞ്ഞു.

സെനറ്റിലേക്ക് ഗവർണർ പേരുകൾ നൽകിയത് ആർഎസ്എസ് നിർദ്ദേശപ്രകാരം; ഗവർണർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്തമല്ല. പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ല. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും ആർഷോ പറഞ്ഞു.

ഗൺമാൻമാർ പിണറായിയുടെ സുരക്ഷയ്ക്കോ, തല്ലിത്തീര്ക്കാനോ?: വേണുഗോപാൽ

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള് നീക്കാന് നിർദ്ദേശം നൽകിയത്. ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us