സുല്ത്താന് ബത്തേരി: വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി. കല്ലൂർക്കുന്നിലെ വാകയിൽ സന്തോഷിന്റെ വീട്ടിലാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രി സന്തോഷിന്റെ വീട്ടിലെ പശുവിനെ കടുവ കടിച്ച് കൊന്നിരുന്നു. ഒരാഴ്ചയിലധികമായി വാകേരിയിലും സമീപ പ്രദേശങ്ങളിലും കടുവ ശല്യം തുടരുകയാണ്.
അല്പം മുമ്പാണ് കടുവ സന്തോഷിന്റെ വീട്ടിൽ വീണ്ടും എത്തിയത്. ഒരു ആടിനെ പിടികൂടാനുള്ള ശ്രമവും നടത്തി. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാനായെത്തിയ കർഷകൻ വർഗീസും ഇന്ന് കടുവയെ കണ്ടിരുന്നു. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നരഭോജി കടുവ വീണ്ടും നാട്ടിലിറങ്ങി; വട്ടത്താനി മേഖലയിൽ കടുവയെ കണ്ടുവാകേരിയില് യുവാവിനെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണ് പശുവിനെയും കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാല്പ്പാടുകള് പരിശോധിച്ചാണ് രണ്ടും ഒരേ കടുവയാണെന്ന് സ്ഥിരീകരിച്ചത്. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോണ് പറത്തിയും കടുവയെ പിടിക്കാന് പല വഴികളാണ് ദൗത്യസംഘം പയറ്റുന്നത്.
'കണ്ണൂർ എന്താണെന്ന് ഗവർണർക്ക് അറിയില്ല, വാക്ക് പറയുമ്പോൾ സൂക്ഷിക്കണം'; മറുപടിയുമായി മുഖ്യമന്ത്രികടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.