സുൽത്താൻ ബത്തേരി: വയനാട് വാകേരിയിലെ നരഭോജി കടുവ വീണ്ടും നാട്ടിൽ ഇറങ്ങി. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയിനായെത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒരാഴ്ചയിലധികമായി വാകേരിയിലും സമീപ പ്രദേശങ്ങളിലും കടുവ ശല്യം തുടരുകയാണ്.
ഇന്നലെ രാത്രിയോടെ കല്ലൂർക്കുന്നിലും നരഭേജി കടുവ എത്തിയിരുന്നു. കല്ലൂർക്കുന്നിലെ വാകയിൽ സന്തോഷിന്റെ വീട്ടിലാണ് കടുവ എത്തിയത്. സന്തോഷിന്റെ പശുവിനെ കടുവ കൊല്ലുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണു കടുവയെ കണ്ടത്. വാകേരിയിൽ പ്രജീഷിനെ കൊന്ന കടുവയാണ് ഇന്നലെ കല്ലൂർക്കുന്നിലെത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കെഎസ്ആർടിസിക്ക് 71 കോടി കൂടി അനുവദിച്ചു; തുക പെൻഷൻ വിതരണത്തിന്അതിനിടെ കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങളും തുടരുകയാണ്. കൂടല്ലൂർ മേഖലയിൽ മുപ്പതിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഇവയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണു വനംവകുപ്പ് പറയുന്നത്. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.