തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുള്ള വിഐപികളുടെ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച വിഷയം വിവാദമായതോടെയാണ് വിഐപി സുരക്ഷയുടെ മാനദണ്ഡങ്ങൾ വീണ്ടും ചർച്ചയാകുന്നത്. വിഐപികൾക്ക് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരിക്കുന്ന ബ്ലൂ ബുക്ക് തന്നെയാണ് ഈ വിഷയത്തിൽ ആധികാരികം.
പ്രധാനമന്ത്രി അടക്കമുളള അതീവ സുരക്ഷ ആവശ്യമുള്ളവർക്ക് സുരക്ഷ എങ്ങനെയാവണമെന്നത് വിശദീകരിക്കുന്നത് ബ്ലു ബുക്കിലാണ്. ഈ ബ്ലൂ ബുക്കിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി അടക്കമുള്ള ആളുകൾ ആകാശ മാർഗം, റോഡ് മാർഗം, റെയിൽ മാർഗം സഞ്ചരിക്കുമ്പോൾ പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഏങ്ങനെ സുരക്ഷ ഒരുക്കണം എന്നത് കൃത്യ മായി പ്രതിപാദിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേററ്റിംഗ് പ്രൊസീജ്വർ പ്രകാരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൻ്റെ സഞ്ചാരഗതി തടസപ്പെടുത്തുന്നത് പോലും നിയമവിരുദ്ധമാണ് .
ജനകൂട്ടത്തെ കൃത്യമായ അകലത്തിൽ നിർത്തണം. റോഡ് മാർഗം സഞ്ചരിക്കുമ്പോൾ പാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഒഴുവാക്കണം. അതിനായി സാധ്യമായ ക്രമീകരണങ്ങൾ പ്രതിരോധ നടപടി എന്നീവ സുരക്ഷ ഉദ്യേഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണ്. അനാവശ്യമായി മർഗ്ഗ തടസം ഉണ്ടാക്കിയാൽ നിയമാനുസൃതം മതിയായ ബലം പ്രയോഗിച്ച് നീക്കം ചെയ്യുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കർത്തവ്യമാണ്.
'ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?': നവകേരള സദസ്സില് മുഖ്യമന്ത്രിആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള അംഗരക്ഷകർ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മാരകമായി തല്ലിച്ചതച്ചത് സുരക്ഷാ ചുമതലയുടെ ഭാഗമാണെന്ന ന്യായമുയർത്തിയാണ് ഇപ്പോൾ വിശദീകരിക്കുന്നത്. എന്നാൽ വിഐപിയുടെ വാഹനം എവിടെയെങ്കിലും നിർത്തേണ്ട സഹാചര്യം ഉണ്ടായാൽ സുരക്ഷ ഒരുക്കേണ്ടത് ആ പ്രദേശത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണന്നൊണ് ബ്യൂ ബുക്ക് പറയുന്നത്. ബ്യൂ ബുക്കിൽ പറയുന്നത് പോലെ ആലപ്പുഴയിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുന്നതും മാർഗ്ഗ തടസ്സമുണ്ടാക്കാത്ത വിധത്തിൽ കൃത്യമായി പിടിച്ച് മാറ്റി ഒതുക്കി നിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈയൊരു ഘട്ടത്തിൽ അനാവശ്യമായി ഗൺമാൻ അടക്കമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ ഉദ്യോഗസ്ഥനെ അടക്കം തള്ളിമാറ്റി അനാവശ്യമായി ആലപ്പുഴയിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുരുക്കത്തിൽ ബ്ലൂ ബുക്കിൽ പറഞ്ഞതിൽ വിപരീതമായി നടപടിയാണ് സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ലാത്തി പ്രയോഗം എന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ ഗണ്മാന്റെ വീടിന് മുന്നില് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം; ലാത്തി വീശി പൊലീസ്ഇതിനിടെ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാനും പൊലീസുകാര്ക്കും അധിക സുരക്ഷ ഏർപ്പെടുത്താൻ തിരുവനന്തപുരം കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയില് യൂത്ത് കോണ്ഗ്രസുകാരെ മര്ദ്ദിച്ചവര്ക്ക് നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അധികസുരക്ഷ. മുഖ്യമന്ത്രിയുടെ ഗണ്മാന് അനില് , എസ്കോര്ട്ട് ഉദ്യോഗസ്ഥന് സന്ദീപ് എന്നിവരുടെ വീടിന് കാവല് ഏര്പ്പെടുത്താനും നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറല് ആശുപത്രി ജംഗ്ഷനില് മുദ്രാവാക്യം വിളിച്ച കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു. മറ്റൊരു ക്രമസമാധാന പ്രശ്നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്മാന് അനില് കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര് ക്രൂരമായി ആക്രമിച്ചത്.
പൊലീസുകാര് പിടിച്ചുവച്ചിരുന്ന കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ അരൂര് എസ്ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനില് കല്ലിയൂരാണ് ക്രൂരമായ മര്ദ്ദനം ആദ്യം അഴിച്ച് വിടുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകര് നിലത്തുവീണു പോയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള് അടക്കം പങ്കുവച്ച് സോഷ്യല് മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്മാനെതിരായ പ്രതിഷേധം വ്യാപകമായിരുന്നു.
വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത്കോണ്ഗ്രസ് സെക്രട്ടറി അജയ് ജൂവല് കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പ്രവര്ത്തകരെ മര്ദ്ദിച്ചതിനെതിരെ എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല് ആരോപിച്ചിരുന്നു. ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല് വിമര്ശിച്ചു. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതിയാണെന്ന് ചോദിച്ച കെ സി വേണുഗോപാല് തല്ലുന്നതിന് പൊലീസ് കാവല് നില്ക്കുന്നുവെന്നും കുറ്റപ്പെടുത്തി. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര് ഓര്മ്മിക്കണമെന്നും വേണുഗോപാല് മുന്നറിയിപ്പും നൽകിയിരുന്നു.