നെടുംങ്കണ്ടം: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി രണ്ടര വർഷത്തിന് ശേഷം പ്രതിയെ വെറുതെ വിട്ടതില് പ്രതിഷേധം ശക്തമാണ്. എന്നാല് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും എന്ന് സംഭവം നടന്ന സമയത്ത് സർക്കാർ നല്കിയ വാഗ്ദാനം ഇന്നും പാലിക്കപ്പെട്ടിട്ടില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമായി ഉണ്ടാകണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ ആവശ്യപ്പെട്ടു.
2021 ജൂൺ 30ന് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. വനിതാ കമ്മീഷൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപ്പെട്ടു. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയി കഴിഞ്ഞാൽ കുട്ടികൾ ഒറ്റയ്ക്കാണെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ നടപടികൾ സ്വീകരിക്കുമെന്നും അന്ന് ഉറപ്പ് നൽകി. എന്നാൽ സംഭവം നടന്ന് രണ്ടര വർഷം പിന്നിടുമ്പോഴും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇന്നും ഈ എസ്റ്റേറ്റുകളില് കുട്ടികൾ സുരക്ഷിതരല്ല. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുമോളും രംഗത്തെത്തി.
വണ്ടിപ്പെരിയാര്,വാളയാര് പ്രതികൾ രക്ഷപ്പെട്ടത് സിപിഐഎമ്മുകാരായതിനാല്: വാളയാർ പെണ്കുട്ടികളുടെ അമ്മവണ്ടിപ്പെരിയാർ സംഭവം മാത്രമല്ല, ഇതിന് ശേഷവും തോട്ടം മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേ അതിക്രമങ്ങളും പീഡനവും നടന്നിട്ടുണ്ട്. എന്നിട്ടും അടച്ചുറപ്പില്ലാത്ത എസ്റ്റേറ്റ് ലയങ്ങളിൽ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന കുട്ടികളുടെ സുരക്ഷ എന്നത് കേവലം സർക്കാർ പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു. വാളയാറും, വണ്ടിപ്പെരിയാറും ആവർത്തിക്കാതിരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
വണ്ടിപ്പെരിയാര് കേസ്: മഹിളാ കോൺഗ്രസ് പ്രതിഷേധത്തില് സംഘര്ഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്