മഹാരാജാസ് കോളേജിലും ബാനർ; ഗവർണർ-എസ്എഫ്ഐ ബാനർ യുദ്ധം മുറുകുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച ഗവർണർ-എസ്എഫ്ഐ ബാനർ യുദ്ധമാണിപ്പോൾ കേരളത്തിലെ ഇതര കാമ്പസുകളിലേയ്ക്കും വ്യാപിക്കുന്നത്

dot image

കൊച്ചി: ഗവർണർ-എസ്എഫ്ഐ ബാനർ യുദ്ധം മുറുകുന്നു. ഗവർണർക്കെതിരെ രൂക്ഷപരാമർശങ്ങളുമായി എറണാകുളം മഹാരാജാസ് കോളേജിന് മുൻപിലും എസ്എഫ്ഐ ബാനറുയർത്തി. 'മിസ്റ്റർ ഖാൻ വി റിപ്പീറ്റ്, കേരളം തന്റെ തന്തയുടെ വകയല്ല' എന്നാണ് മഹാരാജാസ് കോളേജിന്റെ കവാടത്തിൽ എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറിൽ എഴുതിയിട്ടുള്ളത്.

ഗവർണർ വായിൽ തോന്നിയത് വിളിച്ച് പറയുന്നു; സ്ഥാനത്തിൻ്റെ വലിപ്പം മനസിലാക്കണം: എം വി ഗോവിന്ദൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച ഗവർണർ-എസ്എഫ്ഐ ബാനർയുദ്ധമാണിപ്പോൾ കേരളത്തിലെ ഇതര കാമ്പസുകളിലേയ്ക്കും വ്യാപിക്കുന്നത്. ഇന്ന് വൈകിട്ട് ഗവർണർ തലസ്ഥാനത്തേയ്ക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാലയിലും ഗവർണർക്കെതിരെ കറുത്ത ബാനർ ഉയർന്നു. കാലടി ശ്രീശങ്കര കോളേജിലും എസ്എഫ്ഐ പ്രവർത്തകർ ബാനർ ഉയർത്തി. ’മസ്തിഷ്കത്തിന് പകരം മനുസ്മൃതി എങ്കിൽ തെരുവുകൾ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും ‘ എന്നെഴുതിയ ബാനറാണ് കാലടി ശ്രീശങ്കര കോളേജിൽ ഉയർന്നത്.

'എന്നെ പേടിപ്പിക്കാൻ നോക്കണ്ട'; മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവർണർ

അതിനിടെ ഗവർണക്കെതിരെ പ്രതിഷേധവുമായി യൂണിവേഴ്സിറ്റി ജീവനക്കാരും രംഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ വിളിച്ച് വരുത്തി അപമാനിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ കരിദിനം ആചരിച്ചു.

ഇതുപോലൊരു ഗവർണർ രാജ്യത്തില്ല, പദപ്രയോഗം പദവിക്ക് യോജിച്ചതല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

അതേസമയം, മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ രംഗത്തെത്തി. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us