തിരുവനന്തപുരം: സിപിഐ സംസ്ഥാന ഘടകത്തിൻെറ പുതിയ സെക്രട്ടറിയെ 28ന് തിരഞ്ഞെടുക്കും. ഞായറാഴ്ച സമാപിച്ച സിപിഐ ദേശീയ എക്സിക്യൂട്ടിവിലെ തീരുമാനം. സെക്രട്ടറിയെ നിശ്ചയിക്കൽ അജണ്ടയാകുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവർ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താൽപര്യമെങ്കിലും ആരുടെയും പേരുകൾ നിർദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണ.
രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഘടകത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്നലെ ഭുവനേശ്വറിൽ സമാപിച്ച ദേശീയ എക്സിക്യൂട്ടിവ് ചർച്ച ചെയ്തു. സ്ഥിരം സെക്രട്ടറിയെ നിശ്ചിയിച്ച് കേരള ഘടകം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വത്തിൻെറ താൽപര്യം.
'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ല'; ബിനോയ് വിശ്വത്തെ നിയമിച്ചതിൽ കെ ഇ ഇസ്മായില്മുതിർന്ന നേതാവ് കെഇ ഇസ്മയിലിൻെറ പരസ്യ പ്രതികരണത്തോടെ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി വന്നതായി നേതൃത്വം മനസിലാക്കുന്നുണ്ട്. എന്നാൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുളള സംസ്ഥാന കൗൺസിലിൻെറ അധികാരത്തിൽ കൈകടത്തില്ല. സെക്രട്ടറി സ്ഥാനത്തേക്ക് ആരുടെയും പേര് നിർദ്ദേശിക്കുകയുമില്ല. സെക്രട്ടറി ബിനോയ് വിശ്വം തന്നെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്ഇസ്മയിലിൻെറ പരസ്യ പ്രതികരണത്തോടെ കാനം വിഭാഗം ബിനോയ് വിശ്വത്തിന് പിന്നിൽ അണിനിരന്നേക്കും. എന്നാൽ മറ്റു പേരുകൾ ഉയർന്ന് വരാനുളള സാധ്യതയും തളളിക്കളയാനാവില്ല. കാനം രാജേന്ദ്രന്റെ നിര്യാണത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താത്ക്കാലികമായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.