
ഡൽഹി: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ വിമര്ശിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ. തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ അക്രമം നടത്തുന്ന ഗവര്ണര് എല്ലാ അതിരുകളും ലംഘിച്ചുവെന്ന് പൊളിറ്റ് ബ്യൂറോ വിമർശിച്ചു. സംസ്ഥാനത്ത് ഭരണത്തകര്ച്ചയുടെ തുടക്കം എന്ന പ്രസ്താവന അതിന് ഉദാഹരണമാണ്. സംസ്ഥാന സര്ക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികള് സംസ്ഥാനത്തെ ജനങ്ങള് പൂര്ണമായും തള്ളിക്കളയുമെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.
'എന്നെ പേടിപ്പിക്കാൻ നോക്കണ്ട'; മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവർണർസെനറ്റിലേക്ക് ആര്എസ്എസ് ആളുകളെ നോമിനികളാക്കി ചാന്സിലര് പദവി ദുരുപയോഗം ചെയ്യുന്നു. വിദ്യാര്ത്ഥികള്ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സമരത്തെ മുന്നിര്ത്തി മുഖമന്ത്രിയെയും അപമാനിക്കാനാണ് ഗവര്ണര് ശ്രമിക്കുന്നത്. ഗവര്ണര് പദവിയില് തുടരാന് യോഗ്യനല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് തെളിയിച്ചെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.