തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് വ്യാജ തിരിച്ചറിയല് കാര്ഡ് കേസ് ഗൗരവമുള്ള കുറ്റകൃത്യമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്കണമെന്നാണ് നിര്ദ്ദേശം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിലാണ് നടപടി.
കേസില് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിട്ടുണ്ട്. തിരിച്ചറിയല് കാര്ഡ് വ്യാജമായി നിര്മ്മിച്ചതില് അന്വേഷണം നടത്താന് പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല് ചീഫ് ഇലക്ടറല് ഓഫീസര് II നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയില് എഫ്ഐആര് ഇട്ടിരിക്കുന്നത്. ഐപിസി 465, 468, 471 വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വര്ഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാര്ത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻയൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നിര്മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയാണ്. വിഷയത്തില് ശക്തമായ ഇടപെടലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയിരിക്കുന്നത്. വ്യാജ തിരിച്ചറിയല് കാര്ഡ് വ്യാപകമായി തയ്യാറാക്കിയതായാണ് കമ്മീഷന് പരാതിയില് പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പില് വ്യാജ കാര്ഡ് ഉപയോഗിക്കാന് സാധ്യതയെന്ന് കമ്മീഷന് പരാതിയില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരിച്ചറിയല് കാര്ഡ് വ്യാപകമായി തയ്യാറാക്കിയതില് തിരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക അറിയിച്ചു. ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് പരാതിയില് തിരഞ്ഞെടുപ്പ് കമ്മീഷന് ഉന്നയിച്ചിരിക്കുന്നത്.
'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് വിലയിരുത്തണം'; കുഞ്ഞാലിക്കുട്ടിനേരത്തെ യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിനായിരുന്നു കേരള പൊലീസ് കേസെടുത്തിരുന്നത്. എന്നാല് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി ലഭിച്ചതോടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നിര്മ്മാണത്തിന് കേസെടുക്കാന് പൊലീസ് നിര്ബന്ധിതരായിരിക്കുകയാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കാന് സാധിക്കുന്ന നിലയില് വ്യാജ തിരിച്ചറിയല് കാര്ഡുകള് നിര്മ്മിച്ചുവെന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കൂടിയായതിനാല് ദേശീയ അന്വേഷണ ഏജന്സികളുടെ ഇടപെടലും ഈ വിഷയത്തില് ഉണ്ടായേക്കാം.