കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; എം എം വർഗീസ് ഇഡിക്ക് മുന്നില് ഹാജരായി

ചോദ്യം ചെയ്യലുകളോട് സഹകരിച്ചില്ലെന്ന ഇ ഡി ആരോപണം എംഎം വർഗീസ് തള്ളി

dot image

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് കൊച്ചി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ ഹാജരായി. രാവിലെ 10.30 നാണ് എം എം വർഗീസ് ഇ ഡി ഓഫീസിലെത്തിയത്. ഇത് മൂന്നാം തവണ ആണ് എംഎം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ തട്ടിപ്പിൽ പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ, ബാങ്കിലെ സിപിഐഎമ്മിന്റെ രണ്ട് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് വർഗീസിൽ നിന്നും നിലവിൽ ഇ ഡി ചോദിച്ചറിയുന്നത്. എം എം വർഗീസിനെ കൂടാതെ തൃശ്ശൂർ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എം ബി രാജുവും ഇ ഡി ഓഫീസിൽ ഹാജരായി.

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരും: കെ സുരേന്ദ്രൻ

അതിനിടെ ചോദ്യം ചെയ്യലുകളോട് സഹകരിച്ചില്ലെന്ന ഇ ഡി ആരോപണം എംഎം വർഗീസ് തള്ളി. ഇ ഡി വാദം തെറ്റാണെന്നുംകൃത്യമായി ഇഡിയുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വർഗീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us