അഞ്ച് മാസമായി പെന്ഷന് ലഭിക്കുന്നില്ല, മറിയക്കുട്ടി ഹൈക്കോടതിയില്; സർക്കാരിനോട് വിശദീകരണം തേടി

ഹര്ജിയില് സര്ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും വിശദീകരണം നല്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

dot image

കൊച്ചി: പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്ജിയില് ഹൈക്കോടതി വിശദീകരണം തേടി. അഞ്ച് മാസത്തെ പെന്ഷന് മുടങ്ങിയെന്ന് ആരോപിച്ച് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്ജിയില് സര്ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും വിശദീകരണം നല്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

പെന്ഷന് വേണ്ടി കേന്ദ്ര സര്ക്കാര് വിഹിതം നല്കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്ഷന് നല്കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്ജിയില് പറയുന്നു. ഇതുവരെ പിരിച്ച തുക പെന്ഷന് നല്കാന് മതിയായതാണ്. പെന്ഷന് കുടിശ്ശിക ഉടന് നല്കണം. ഭാവിയില് പെന്ഷന് കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്ജിയില് ആവശ്യപ്പെടുന്നു. ഹര്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ച് ഹര്ജി മറ്റന്നാള് വീണ്ടും പരിഗണിക്കും.

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ അയ്യപ്പന്മാരുടെ നീണ്ട ക്യൂ

പെന്ഷന് കിട്ടാത്തതിനെ തുടര്ന്ന് മണ്ചട്ടിയുമായി ഭിക്ഷ യാചിച്ചതോടെയാണ് അടിമാലിയിലെ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും ചര്ച്ചകളില് നിറഞ്ഞത്. വിഷയം വിവാദമായതോടെ മറിയക്കുട്ടിയ്ക്ക് ഭൂമിയും വീടുമുണ്ടെന്ന് ദേശാഭിമാനി വ്യാജ വാര്ത്ത കൊടുത്തിരുന്നു. മറിയക്കുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി വീട്ടിലെത്തി സന്ദര്ശിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us