'വിവിപാറ്റ് സ്ലിപ് പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം';ഇൻഡ്യ മുന്നണി യോഗത്തിൽ ഇവിഎം വിഷയത്തിൽ പ്രമേയം

വിവിപാറ്റ് സ്ലിപ്പ് വോട്ടർക്ക് നൽകി പ്രത്യേക ബോക്സിൽ നിക്ഷപിക്കാൻ സംവിധാനം ഒരുക്കണമെന്ന് പ്രമേയം

dot image

ഡൽഹി: ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ചയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ. വിവിപാറ്റ് സ്ലിപ്പ് വോട്ടർക്ക് നൽകി പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ സംവിധാനം ഒരുക്കണമെന്ന് ഇന്ത്യ മുന്നണിയിൽ പ്രമേയം അവതരിപ്പിച്ചു. ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു ഇന്നത്തെ പ്രധാന ചര്ച്ച. സീറ്റ് വിഭജന ചര്ച്ചകള് എത്രയും പെട്ടെന്ന് പൂര്ത്തിയാക്കണമെന്നും യോഗത്തില് പങ്കെടുത്ത നേതാക്കള് ആവശ്യപ്പെട്ടു. മല്ലികാര്ജുന് ഖാര്ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാവണമെന്ന് യോഗത്തില് ആവശ്യമുയര്ന്നു. തൃണമൂല് കോണ്ഗ്രസ് അദ്ധ്യക്ഷ മമത ബാനര്ജിയും ആപ് അദ്ധ്യക്ഷന് അരവിന്ദ് കെജ്രിവാളും ആണ് ആദ്യം ഖാര്ഗെയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. മറ്റ് പാര്ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

മുന്നണി യോഗത്തില് 28 പാര്ട്ടികള് പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് മല്ലികാര്ജുന് ഖാര്ഗെ വിശദീകരിച്ചു. പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്ഷനില് മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന് ഒറ്റക്കെട്ടായി പോരാടും. പ്രധാനമന്ത്രി അല്ലെങ്കില് ആഭ്യന്തര മന്ത്രി പാര്ലമെന്റില് സുരക്ഷ വീഴ്ച വിശദീകരിക്കണം. ഇത്രയും എംപിമാരുടെ സംരക്ഷണം ചരിത്രത്തില് ആദ്യമായാണ്. അതിനെതിരെ പോരാട്ടം തുടരുമെന്നും യോഗം നിലപാടെടുത്തെന്നും ഖാര്ഗെ പറഞ്ഞു.

മല്ലികാര്ജുന് ഖാര്ഗെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാവണം; ഇന്ഡ്യ മുന്നണി യോഗത്തില് ആവശ്യം

സുരക്ഷ വീഴ്ചയില് ഇന്ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തിരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില് തീരുമാനം പിന്നീടെടുക്കും. ശ്രദ്ധ തിരഞ്ഞെടുപ്പ് നേരിടുന്നതിലുമാണെന്നും ഖാര്ഗെ പറഞ്ഞു. ഖാര്ഗെയെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കുന്നതിനെ യോഗത്തില് ആരും എതിര്ത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷന് വൈക്കോ മാധ്യമങ്ങളോട് പറഞ്ഞു.

dot image
To advertise here,contact us
dot image