യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഡീഷണല് ചീഫ് ഇലക്ടറൽ ഓഫീസര് II നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്

dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണ്ണായക ഇടപെടൽ. തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചതിൽ അന്വേഷണം നടത്താൻ പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഡീഷണല് ചീഫ് ഇലക്ടറൽ ഓഫീസര് II നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാർത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോട് പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. ഈ വിഷയത്തിൽ ശക്തമായ ഇടപെടലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായാണ് കമ്മീഷൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വ്യാജ കാർഡ് ഉപയോഗിക്കാൻ സാധ്യതയെന്ന് കമ്മീഷൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക അറിയിച്ചു. ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്.

പാർലമെന്റ് സുരക്ഷാ വീഴ്ച;പ്രതികളുടെ വാട്സാപ്പ് ചാറ്റുകള് പരിശോധിക്കും;മെറ്റയുടെ സഹായം തേടി പൊലീസ്

നേരത്തെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിനായിരുന്നു കേരള പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതി ലഭിച്ചതോടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിന് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായിരിക്കുകയാണ്. രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കാൻ സാധിക്കുന്ന നിലയിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കൂടിയായതിനാൽ ദേശീയ അന്വേഷണ ഏജൻസികളുടെ ഇടപെടലും ഈ വിഷയത്തിൽ ഉണ്ടായേക്കാം.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി വോട്ട് രേഖപ്പെടുത്തി എന്ന പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടത് റിപ്പോർട്ടർ ടിവിയായിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിൻ്റെ തെളിവായി പരാതിക്കാർ എഐസിസിക്ക് കൈമാറിയ മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയത്.

അമേഠി, റായ്ബറേലി, പ്രയാഗ്രാജ് - രാഹുലും സോണിയയും പ്രിയങ്കയും മത്സരിക്കും

സിആർ കാർഡെന്ന ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില് വ്യാജ കാർഡ് റെഡിയാകും. ഇത് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിച്ചിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ്യസഭാ എം പി എ എ റഹീം നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തിരിച്ചറിയൽ കാർഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പരാതിയിൽ റഹീം വ്യക്തമാക്കിയിരുന്നു. ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയൽ കാർഡ് തയ്യാറാക്കാൻ കഴിയും. ഇതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിഞ്ഞേക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ ഇടപെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടിരുന്നു.

മമതയെ'ഇന്ഡ്യ'യുടെ മുഖമാക്കണമെന്ന് തൃണമൂല്; ബിജെപിയെ തോല്പ്പിക്കാന് ക്ലാസ് വേണ്ടെന്ന് കോണ്ഗ്രസ്

വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. തീവ്രവാദത്തിന് സമാനമായ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണമെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us