കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിച്ചു; യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടിവടി ഉപയോഗിച്ച് അടിക്കുകയായിരുന്നു യുവമോർച്ച പ്രവർത്തകർ.

dot image

കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാട്ടുന്നതിനിടെ യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗങ്ങളും റോഡിൽ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. കടപ്പാക്കടയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ യുവമോർച്ച പ്രവർത്തകർ കരിങ്കൊടിക്കാണിച്ചു. തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടിവടി ഉപയോഗിച്ച് അടിക്കുകയായിരുന്നു യുവമോർച്ച പ്രവർത്തകർ.

നവകേരള സദസ് ബസ്സിന് നേരെ ഇന്ന് രാവിലെ ചിന്നക്കട ജെറോം നഗറിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയിരുന്നു. പെപ്പർ സ്പ്രേ അടിച്ചാണ് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. വടിയും തടിക്കഷ്ണവും കൊണ്ട് ഡിവൈഎഫ്ഐക്കാർ നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്ത്തകര് തിരിച്ചടിച്ചു.

മല്ലികാര്ജുന് ഖാര്ഗെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാവണം; ഇന്ഡ്യ മുന്നണി യോഗത്തില് ആവശ്യം

സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസിനിൻ്റെ അടിയിലാണ് പരിക്കേറ്റതെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാദം. എന്നാൽ പൊലീസ് ഇത് തള്ളുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us