കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില് യുവ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില് പ്രതിയായ ഡോ. റുവൈസിന്റെ പിതാവിനെ ചോദ്യം ചെയ്യുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് ചോദ്യം ചെയ്യുന്നത്. റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൊലിസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്.
'ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല, ഇനിയും ഞാൻ എന്തിന് ജീവിക്കണം, ജീവിക്കാൻ തോന്നുന്നില്ല, ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല', ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അതേസമയം കേസിൽ പ്രതിയായ റുവൈസിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്ത്ത് പ്രോസിക്യൂഷന് ഇന്ന് നിലപാട് അറിയിക്കും.
ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുംതിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില് പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് തന്നെ പ്രതിയാക്കിയത് എന്നായിരുന്നു റുവൈസിന്റെ ഒരു വാദം. എന്നാല് പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നായിരുന്നു സിംഗിള് ബെഞ്ചിന്റെ നിരീക്ഷണം.
സ്ത്രീധനം ഒരു കാരണവശാലും ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്ക്കുന്നതല്ല എന്നാണ് റുവൈസിന്റെ വാദം. കുറ്റകൃത്യത്തില് പങ്കില്ലെന്നും സര്ക്കാരിന് പ്രതിച്ഛായ വര്ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില് പറയുന്നത്.