കൊച്ചി: യുവ ഡോ. ഷഹനയുടെ മരണത്തില് ഡോ. റുവൈസിനെതിരെ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. ഷഹനയുടെ കുടുംബ പശ്ചാത്തലം അറിയാമായിരുന്നിട്ടും റുവൈസ് സ്ത്രീധനത്തെക്കുറിച്ച് സംസാരിച്ചു. ഇതിന് സാക്ഷിമൊഴികള് ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷഹന മരിക്കുന്നതിന് മുമ്പും റുവൈസിനെ ബന്ധപ്പെടാന് ശ്രമിച്ചിട്ടുണ്ട്. ഈ സമയത്ത് റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. റുവൈസിന്റെ ജാമ്യാപേക്ഷയില് വാദം കേള്ക്കവെയാണ് ഹൈക്കോടതി നിരീക്ഷണം.
പൊലീസ് സ്റ്റേഷനിലേക്ക് കോണ്ഗ്രസ് പ്രതിഷേധ മാര്ച്ച്; പലയിടത്തും സംഘര്ഷംവിദ്യാര്ത്ഥി എന്നത് മാത്രമാണ് റുവൈസിന് അനുകൂല ഘടകമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ഡോ. റുവൈസ് മിടുക്കനായ റഗുലര് വിദ്യാര്ത്ഥി ആണെന്നും ഭാവി നഷ്ടപ്പെടുമെന്നുമായിരുന്നു റുവൈസിന്റെ അഭിഭാഷകന്റെ വാദം. ഡോ. ഷഹ്നയും മെറിറ്റിലാണ് അഡ്മിഷന് നേടിയതെന്നും ഷഹ്നയും പഠനത്തില് സമര്ത്ഥയായിരുന്നുവെന്നും ഹൈക്കോടതി ആവര്ത്തിച്ചു. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള് ബെഞ്ച് റുവൈസിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഒന്നാം പ്രതിയാണ് ഡോ. റുവൈസ്.