തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് തീരാൻ മൂന്ന്മാസം മാത്രം ശേഷിക്കെ 10,235 ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് ജോലി ലഭിക്കാതെ കാത്തിരിക്കുന്നു. അവസാന ആശ്രയമായി മുഖ്യമന്ത്രിയെ സമീപിച്ച് കാസർഗോഡ് മുതൽ ഉദ്യോഗാർത്ഥികൾ നവകേരള സദസിന് ഒപ്പമുണ്ട്.
2023 ഏപ്രിൽ 13 ന് നിലവിൽ വന്ന സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗർഥികളാണ് മുഖ്യമന്ത്രിയുടെ ഒരൊറ്റ വാക്ക് കൊണ്ട് ജീവിതം മാറിമറിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. വർഷാവർഷം നിയമനം നടന്നിരുന്ന തസ്തികയിൽ കൊവിഡ് കാരണം മുഴുവൻ പരീക്ഷ നടപടികളും പൂർത്തിയാവാൻ 4 വർഷം വേണ്ടി വന്നു. ദീർഘകാല നടപടി ക്രമങ്ങളിലൂടെ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 7 ബറ്റാലിയനുകളിലായി 13,975 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 3 മാസം ശേഷിക്കെ ആകെ 3740 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റ് കാലവധി തീരുന്നതോടെ ഏതാണ്ട് പതിനായിരത്തിലേറെ ഉദ്യോഗാർത്ഥികൾ നിമയമനമില്ലാതെ റാങ്ക് പട്ടികയിൽ നിന്നും പുറത്താകും.
പ്രധാനമന്ത്രിയായി ഖാർഗെയെ ഉയർത്തുന്നതില് 'ഇന്ഡ്യ'യില് ഭിന്നത; നിതീഷിനും ലാലുവിനും അതൃപ്തി26 വയസ് വരെ മാത്രം ഏഴുതാൻ കഴിയുന്ന ഒരു പരീക്ഷ കൂടി ആയതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പകുതിയിലധികം പേരും എയ്ജ് ഓവർ ആയിരിക്കുകയാണ്. ബുദ്ധിമുട്ട് പറഞ്ഞ് പല വാതിലുകൾ മുട്ടിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇനി അവസാന ആശ്രയം മുഖ്യമന്ത്രി മാത്രമാണന്നാണ് ഉദ്യോഗർത്ഥികൾ പറയുന്നത്. അതിനാൽ കാസർഗോഡ് മുതൽ നവകേരള സദസിന് ഒപ്പമുണ്ട് ഇവർ. തലസ്ഥാനത്ത് നവ കേരള സദസ് ഔപചാരികമായി അവസാനിക്കുമ്പോൾ തങ്ങളുടെ പരാതിക്ക് കൂടി പരിഹാരം ആവുമെന്ന പ്രതിക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർ