ഷംസീറിനെ തള്ളി ശിവൻകുട്ടി; 'ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല'

'ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഗവർണർ'

dot image

തിരുവനന്തപുരം: ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയാണ് എന്ന സ്പീക്കർ എ എൻ ഷംസീറിൻ്റെ പരാമർശം തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനല്ല. സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത്. ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഗവർണർ എന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

എസ്എഫ്ഐ പ്രവർത്തകരെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവർണർ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടാണ് കണ്ണൂർ. ആ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. പൊലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് സംബോധന ചെയ്തത്. കേരളം ബഹുമാനിക്കുന്ന,രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോയെന്നും ശിവൻ കുട്ടി ചോദിച്ചു.

പൊലീസ് സ്റ്റേഷനിലേക്ക് കോണ്ഗ്രസ് പ്രതിഷേധ മാര്ച്ച്; പലയിടത്തും സംഘര്ഷം

നേരത്തെ ഗവർണർ പരിണിത പ്രജ്ഞനാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞിരുന്നു. ഗവർണർ സർക്കാർ പോര് അവസാനിക്കുമെന്നാണ് ശുഭ പ്രതീക്ഷയെന്നും ഷംസീർ വ്യക്തമാക്കിയിരുന്നു. ഗവർണർ എന്ന നിലയിൽ ഔചിത്യം പാലിക്കണമെന്നും ഗവർണർ തെരുവ് യുദ്ധത്തിലേയ്ക്ക് പോകരുതെന്നും ഷംസീർ ആവശ്യപ്പെട്ടിരുന്നു. ഈ യുദ്ധത്തിൽ മാധ്യസ്ഥൻ ആവാൻ സ്പീക്കർ ഇല്ല. തർക്കം തീർക്കാൻ ഗവർണറിനും സർക്കാരിനും ആകുമെന്നും ഷംസീർ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us