കൊച്ചി: കുസാറ്റ് രജിസ്ട്രാര്ക്ക് എതിരെ സ്കൂള് ഓഫ് എന്ജിനീയറിംഗ് മുന് പ്രിന്സിപ്പല് ഡോ. ദിപക് കുമാര് സാഹൂവിന്റെ സത്യവാങ്മൂലം. കുസാറ്റിലെ സംഗീത നിശയുടെ സുരക്ഷയ്ക്കായി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വാദം തെറ്റെന്ന് ദിപക് കുമാര് സാഹു സത്യവാങ്മൂലത്തില് പറഞ്ഞു.
സംഗീത നിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്ക്ക് കത്ത് നല്കി. രജിസ്ട്രാറെ ഫോണില് വിളിച്ചും ഇക്കാര്യം ഓര്മ്മിപ്പിച്ചു. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും താന് സ്വീകരിച്ചു. തനിക്ക് വീഴ്ച പറ്റിയിട്ടില്ല. എന്നിട്ടും പ്രിന്സിപ്പല് സ്ഥാനത്തുനിന്ന് മാറ്റിയെന്നുമാണ് ഡോ. ദിപക് കുമാര് സാഹൂവിന്റെ സത്യവാങ്മൂലം. കുസാറ്റില് വിദ്യാര്ത്ഥികള് ഉള്പ്പടെ നാല് പേര് മരിച്ച ദുരന്തത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്ജിയിലാണ് മറുപടി സത്യവാങ്മൂലം നല്കിയത്.