തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും യൂട്യൂബ് ചാനലുകൾക്കും ചോദ്യപേപ്പർ ചോർത്തി നൽകിയെന്നാണ് പരാതി. വിഷയത്തിൽ കെഎസ്യു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കോഴിക്കോട് ഡിഡിഇ ഓഫീസിലേയ്ക്ക് കെഎസ്യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
'ജനാധിപത്യം അപകടത്തില്'; ഇന്ഡ്യ മുന്നണി മാര്ച്ച് വിജയ് ചൗക്കിലേക്ക്ചോദ്യങ്ങൾ നേരത്തെ തന്നെ യൂട്യൂബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎസ്യു ജില്ലാ നേതാക്കൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ(ഡിഡിഇ) നേരിൽ കണ്ടു. പരാതികൾ ലഭിച്ചിട്ടില്ലെന്നും ഡിഇഒമാരോട് റിപ്പോർട്ട് തേടാമെന്നുമാണ് ഡിഡിഇ നൽകിയ മറുപടി. എന്നാൽ ആരോപണ വിധേയരായ അധ്യാപകരെ സസ്പെന്റ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നാണ് കെഎസ്യു ആവശ്യപ്പെടുന്നത്. ചർച്ച വാക്കേറ്റത്തിൽ കലാശിച്ചിരുന്നു.
യൂട്യൂബിൽ പ്രസിദ്ധീകരിച്ച എട്ടോളം ചോദ്യങ്ങൾ പരീക്ഷയിൽ ആവർത്തിക്കുകയും പറഞ്ഞ അത്രതന്നെ മാർക്കിന്റെ ചോദ്യങ്ങളായി വരികയും ചെയ്തുവെന്ന് കെഎസ്യു ആരോപിച്ചു. ഒന്നിലധികം ചോദ്യപേപ്പറുകൾ ഇത്തരത്തിൽ ചോർന്നെന്നാണ് ആരോപണം.
അനധികൃത സ്വത്ത് സമ്പാദന കേസ്: തമിഴ്നാട് മന്ത്രി പൊൻമുടിക്ക് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതിസ്വകാര്യ ട്രൂഷൻ സെന്ററുകളും യൂട്യൂബ് ചാനലുകളും അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി ചോദ്യപേപ്പർ നേരത്തെ ലഭ്യമാക്കുകയാണ് രീതി. അവർ നൽകിയ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകും എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.