കവിയും, സാഹിത്യ നിരൂപകനുമായ ഇ വി രാമകൃഷ്ണന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

'മലയാള നോവലിൻ്റെ ദേശകാലങ്ങൾ' എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്

dot image

ന്യൂഡൽഹി: കവിയും, സാഹിത്യ നിരൂപകനുമായ ഇ വി രാമകൃഷ്ണന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. 'മലയാള നോവലിൻ്റെ ദേശകാലങ്ങൾ' എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്. മാർച്ച് 12ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം.

കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, അവാർഡ്, വിലാസിനി പുരസ്കാകാരം തുടങ്ങിയ ബഹുമതികൾക്ക് അർഹനാണ് ഇ വി രാമകൃഷ്ണൻ. അമേരിക്കയിലെ ഫുൾബ്രൈറ്റ് ഫെലോഷിപ്പ്, കെ കെ ബിർള ഫൗണ്ടേഷന് ഫെലോഷിപ്പ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ വിളയംകോട് സ്വദേശിയാണ് ഇ വി രാമകൃഷ്ണൻ. സൗത്ത് ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് അധ്യാപകനായി വിരമിച്ച ശേഷം സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിൽ ഇമെരിറ്റസ് പ്രൊഫസറാണ് രാമകൃഷ്ണൻ. ഭാര്യ ഗൗരി, മക്കൾ ധീരജ്, രമ്യു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us