കൊല്ലത്ത് അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊന്ന് കുഴിച്ചു മൂടി; പ്രതികള് പിടിയില്

മൃതദേഹം പുറത്തെടുത്ത പോസ്റ്റ്മോര്ട്ടത്തിനു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

dot image

കൊല്ലം: കണ്ണനല്ലൂരില് അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊന്ന് കുഴിച്ചു മൂടി. ബംഗാള് സ്വദേശി അല്ത്താഫ് മിയ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. സംഭവത്തില് സുഹൃത്തുക്കളായ ബംഗാള് സ്വദേശികളായ വികാസ്, അന്വര് എന്നിവരെ കണ്ണനല്ലൂര് പൊലീസ് പിടികൂടി.

ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ചീട്ട് കളിച്ചു നേടിയ പണം അല്ത്താഫിന്റെ പക്കല് ഉണ്ടായിരുന്നു. ഇത് കൈവശപ്പെടുത്താന് ആണ് കൊല നടത്തിയത്.

മൃതദേഹം പുറത്തെടുക്കാന് പൊലീസ് സംഭവസ്ഥലത്ത് എത്തി. പ്രതികളിലൊരാളായ വികാസ ഒപ്പമുണ്ടായിരുന്നു. മൃതദേഹം പുറത്തെടുക്കാന് കലക്ടര് ഉത്തരവ് നല്കിയതിന് തുടര്ന്നാണ് രാത്രി തന്നെ നടപടി പൂര്ത്തിയാക്കിയത്. മൃതദേഹം പുറത്തെടുത്ത പോസ്റ്റ്മോര്ട്ടത്തിനു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us