മറിയക്കുട്ടി വിഐപി, എല്ലാ പൗരന്മാരും വിഐപിയാണ്; സര്ക്കാരിന് ഹൈക്കോടതിയുടെ വിമര്ശനം

'1600 രൂപ സര്ക്കാരിന് ചെറുതായിരിക്കും എന്നാല് അവര്ക്ക് അത് ജീവിതമാണ്. സര്ക്കാരിന്റെ ആഘോഷങ്ങള്ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ'

dot image

കൊച്ചി: എല്ലാ പൗരന്മാരും വിഐപിയാണെന്ന് സർക്കാരിനോട് ഹൈക്കോടതി. അഞ്ച് മാസത്തെ പെന്ഷന് കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും 73കാരിയായ സ്ത്രീ എന്നു പറഞ്ഞ് ഹൈക്കോടതി എല്ലാ പൗരന്മാരും വിഐപിയാണ് എന്നും സർക്കാരിനെ ഓർമിപ്പിച്ചു.

മറിയക്കുട്ടിക്കൊപ്പം നില്ക്കാനേ കഴിയൂവെന്ന് ഹൈക്കോടതി പറഞ്ഞു. പെന്ഷന് ഇല്ലാതെ മറിയക്കുട്ടി എങ്ങനെ അതിജീവിക്കും?. പെന്ഷന് വാങ്ങുന്നവര്ക്കും ക്രിസ്തുമസ് ആഘോഷിക്കണം.1600 രൂപ സര്ക്കാരിന് ചെറുതായിരിക്കും എന്നാല് അവര്ക്ക് അത് ജീവിതമാണ് എന്നു പറഞ്ഞ കോടതി സര്ക്കാരിന്റെ ആഘോഷങ്ങള്ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ എന്നും ചോദിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് വിമര്ശനം. മറിയക്കുട്ടിയുടെ ഹര്ജി നാളെ വീണ്ടും പരിഗണിക്കും.

അഞ്ച് മാസമായി പെന്ഷന് ലഭിക്കുന്നില്ല, മറിയക്കുട്ടി ഹൈക്കോടതിയില്; സർക്കാരിനോട് വിശദീകരണം തേടി

പെന്ഷന് വേണ്ടി കേന്ദ്ര സര്ക്കാര് വിഹിതം നല്കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്ഷന് നല്കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്ജിയില് പറയുന്നു. ഇതുവരെ പിരിച്ച തുക പെന്ഷന് നല്കാന് മതിയായതാണ്. പെന്ഷന് കുടിശ്ശിക ഉടന് നല്കണം. ഭാവിയില് പെന്ഷന് കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്ജിയില് ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image