Jan 13, 2025
05:02 AM
തിരുവനന്തപുരം: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ രാത്രിയിലും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവര്ത്തകരും യുവമോര്ച്ചാ പ്രവര്ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിനിടെ പാറശാലയിൽ പൊലീസും യുവമോര്ച്ച പ്രവര്ത്തകരും തമ്മിൽ സംഘര്ഷമുണ്ടായി. വെള്ളായണി ജംഗ്ഷനിൽ ഡിവൈഎഫ്ഐ പ്രവര്ത്തകരും യൂത്ത് കോൺഗ്രസ് പ്രവര്ത്തകരും തമ്മിലും സംഘര്ഷമുണ്ടായി.
പൊലീസ് ജീപ്പ് തകര്ത്തു, ഡിവൈഎസ്പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം; DFI പ്രവര്ത്തകര് കസ്റ്റഡിയില്നെയ്യാറ്റിൻകരയിൽ കരിങ്കൊടി കാണിക്കുന്നതിനിടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകരെ യുവമോർച്ച പ്രവർത്തകർ മര്ദ്ദിച്ചു. പാറശ്ശാല പരശുവയ്ക്കലിലാണ് യുവമോർച്ച പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടിയത്. കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പിന്നാലെ നെയ്യാറ്റിൻകരയിൽ ബിജെപി പാർട്ടി ഓഫീസിനു നേരെ കല്ലേറുണ്ടായത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചു.