മറിയക്കുട്ടിയുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുത്, അഭിഭാഷകന് പരമാര്ശം പിന്വലിക്കണം; ഹൈക്കോടതി

ഹര്ജിക്കാരിയെ അപഹസിച്ച സര്ക്കാര് നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു.

dot image

കൊച്ചി: മറിയക്കുട്ടിയുടെ ഹര്ജി രാഷ്ട്രീയ പ്രേരിതമെന്ന് കോടതിയില് ആവര്ത്തിച്ച് സര്ക്കാര്. പെന്ഷന് നിയമപരമായ അവകാശമല്ലെന്നും ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് പെന്ഷന് നല്കുന്നതെന്നും സര്ക്കാര് വ്യക്തമാക്കി. ഹര്ജിക്കാരിയെ അപഹസിച്ച സര്ക്കാര് നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു.

21 സാമൂഹിക ക്ഷേമ പെന്ഷനുകളുണ്ട്. അന്പത് ലക്ഷത്തോളം ഉപഭോക്താക്കളും. ഇവര്ക്ക് ഒരു മാസം ക്ഷേമ പെന്ഷന് നല്കാന് 750 കോടി രൂപ വേണം. ഇത്രയും കുടിശ്ശിക ഒരുമിച്ച് നല്കാന് സര്ക്കാരിന് കഴിയില്ല. സര്ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. മൂന്ന് പെന്ഷനുകളുടെ അഞ്ച് മാസത്തെ വിഹിതം കേന്ദ്ര സര്ക്കാരില് നിന്ന് ലഭിക്കാനുണ്ട്. കേന്ദ്ര സര്ക്കാര് പണം നല്കിയാല് ഉടന് വിതരണം ചെയ്യും. പെന്ഷന് നിയമപരമായ അവകാശമല്ല. സര്ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.

മറിയക്കുട്ടിയുടെ വിശ്വാസ്യത തകര്ക്കാനാവില്ല, മറിയക്കുട്ടിക്ക് സല്യൂട്ട് നല്കുന്നു. മറിയക്കുട്ടിയുടെ ആവശ്യത്തെ തിരസ്കരിക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ചോദിച്ചത്. ക്രിസ്മസ് കാലത്ത് കാശില്ലാത്ത മറിയക്കുട്ടിയുടെ അതിജീവനത്തിന് പ്രാര്ത്ഥിക്കാം. കോടതിക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.

മറിയക്കുട്ടിക്കെതിരെ സർക്കാർ: മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

മറിയക്കുട്ടിയെ സഹായിക്കാന് നിരവധി പേര് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിന്റ വിവരങ്ങള് മാധ്യമങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സര്ക്കാര് പറഞ്ഞപ്പോള് മറിയക്കുട്ടിയുടെ ആത്മാഭിമാനം സര്ക്കാര് ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി താക്കീത് നല്കി. പെന്ഷന് വിഷയത്തില് സര്ക്കാര് പറയുന്നത് ശരിയാണോയെന്ന് കോടതി പരിശോധിക്കും. ആവശ്യമെങ്കില് മുതിര്ന്ന അഭിഭാഷകര് ഉള്പ്പെടുന്ന അമികസ്ക്യൂറിമാരെ നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്ന്ന് സര്ക്കാര് അഭിഭാഷകനും കോടതിയുമായി കടുത്ത ഭാഷയില് വാദപ്രതിവാദമുണ്ടായി. ഹര്ജി രാഷ്ട്രീയ പ്രേരിതമെന്ന സര്ക്കാര് അഭിഭാഷകന്റെ വാക്കുകള് പിന്വലിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചപ്പോള് കോടതിയെ വേദനിപ്പിക്കാന് ഉദ്ദേശിച്ചില്ലെന്ന് സര്ക്കാര് അഭിഭാഷകന് മറുപടി നല്കി. മറിയക്കുട്ടിയുടെ ഹര്ജി ഹൈക്കോടതി ജനുവരി നാലിന് വീണ്ടും പരിഗണിക്കും.

സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി

പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്താണ് ഇടുക്കി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയില് ഹര്ജി നല്കിയത്. അഞ്ച് മാസത്തെ പെന്ഷന് മുടങ്ങിയെന്നാണ് ഹര്ജിയിലെ ആരോപണം. പെന്ഷന് വേണ്ടി കേന്ദ്ര സര്ക്കാര് വിഹിതം നല്കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്ഷന് നല്കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്ജിയില് പറഞ്ഞിരുന്നു. ഇതുവരെ പിരിച്ച തുക പെന്ഷന് നല്കാന് മതിയായതാണ്. പെന്ഷന് കുടിശ്ശിക ഉടന് നല്കണം. ഭാവിയില് പെന്ഷന് കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us