'എത്ര നാളത്തേക്കാണ് കേന്ദ്രത്തിലേക്ക് നോക്കി നില്ക്കുക?'; സര്ക്കാരിനെതിരെ താമരശ്ശേരി ബിഷപ്പ്

കത്തോലിക്ക കോണ്ഗ്രസ് സമരത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

dot image

തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിനെതിരെ കടുത്ത വിമര്ശനവുമായി താമരശേരി ബിഷപ്പ്. എത്ര നാളത്തേക്കാണ് സംസ്ഥാന സര്ക്കാരിന് കേന്ദ്രത്തിലേക്ക് നോക്കി നില്ക്കുക എന്ന് ചോദിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില് എന്ത് ചോദിച്ചാലും കേന്ദ്രം പണം നല്കട്ടെ എന്നാണ് സര്ക്കാര് പറയുന്നതെന്നും പറഞ്ഞു. കത്തോലിക്ക കോണ്ഗ്രസ് സമരത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നവ കേരള സദസ്സ് ലോകത്തിന് മാതൃക, കേരളത്തില് അവിയല്-സാമ്പാര് മുന്നണി പ്രവര്ത്തിക്കുന്നു': മന്ത്രി

ഉച്ച കഞ്ഞിക്ക്, പെന്ഷന് എല്ലാം കേന്ദ്രം പണം നല്കട്ടെയെന്ന് പറയുന്നു. കര്ണാടക, തമിഴ്നാട് സര്ക്കാരുകള് പല പദ്ധതികളും പ്രഖ്യാപിക്കുന്നു. തമിഴ്നാട് സര്ക്കാര് സ്കൂള് കുട്ടികള്ക്ക് പ്രഭാത ഭക്ഷണം നല്കുന്നു. കേന്ദ്രത്തിന്റെ പണം കൊണ്ടല്ല അത്. എന്ത് കൊണ്ട് അത് കേരളത്തിന് സാധിക്കുന്നില്ലെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില് ചോദിച്ചു.

നവ കേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വ്യവസായങ്ങളോടും വ്യവസായികളോടും സര്ക്കാര് പുറംതിരിഞ്ഞു നില്ക്കുന്നു. വ്യവസായികള് ആന്ധ്രയിലേക്കും മറ്റും കുടിയേറുന്നു. നിസാര കാര്യങ്ങളുടെ പേരില് ഒരു വികസനവും ഇവിടെ സാധിക്കുന്നില്ലെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില് പറഞ്ഞു.

dot image
To advertise here,contact us
dot image