ഡിജിപിയുടെ വസതിയിലെ പ്രതിഷേധം; ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻ

സംഭവത്തിൽ ഇൻ്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നില്ല എന്ന് സംഭവ ദിവസം പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവിൽ ഇൻ്റലിജൻസ് വീഴ്ചയുടെ പേരിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല

dot image

തിരുവനന്തപുരം: പൊലീസ് മേധാവിയുടെ വസതിയ്ക്ക് ഉള്ളിൽ പ്രവേശിച്ച് മഹിളാ മോർച്ച പ്രവർത്തകർ സമരം ചെയ്ത സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിഷയവുമായി ബന്ധപ്പെട്ട് ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവ് റിപ്പോർട്ടറിന് ലഭിച്ചു. ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്.

ഒരു മണിക്കൂറിനിടെ ശബരിമല പാതയില് രണ്ട് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മഹിളാ മോർച്ച പ്രർത്തകർ സംസ്ഥാന പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച സംഭവം കേരള പൊലീസിന്റെ സൽപേരിന് കളങ്കം ഉണ്ടാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ സംഭവം പൊലീസ് ആസ്ഥാനത്തിന്റെ സൽപേരിനും കളങ്കം ഉണ്ടാക്കി. മേൽ ഉദ്യോഗസ്ഥരോട് ചോദിക്കാതെ ഗേറ്റ് തുറന്നു കൊടുത്തു എന്നതാണ് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരായ കുറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രണ്ട് സ്ത്രീകൾ നിവേദനം കൊടുക്കാനെന്ന പേരിൽ എത്തി. ഇവരുടെ കൂടെ വന്ന നാലുപേർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. ഡിജിപിയുടെ വീടിൻറെ പോർട്ടിക്കോയിലെത്തി മുദ്രാവാക്യം വിളിച്ചു. സുരക്ഷാ വീഴ്ച ഉണ്ടാവാൻ കാരണം ഗേറ്റ് തുറന്നു കൊടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അശ്രദ്ധയും നിരുത്തരവാദിത്തപരമായ സമീപനം എന്നും ഉത്തരവിൽ പറയുന്നു. സംഭവത്തിൽ ഇൻ്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നില്ല എന്ന് സംഭവദിവസം വാർത്തകളുണ്ടായിരുന്നു. എന്നാൽ ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവിൽ ഇൻ്റലിജൻസ് വീഴ്ചയുടെ പേരിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.

വണ്ടിപെരിയാര് കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിൻ്റെ പേരിലായിരുന്നു ഡിജിപിയുടെ വസതിയ്ക്ക് അകത്ത് കടന്നുള്ള മഹിളാ മോര്ച്ച പ്രവർത്തകരുടെ പ്രതിഷേധം. ഡിജിപിയുടെ വസതിക്കകത്ത് പ്രവേശിച്ച് പോർട്ടിക്കോയുടെ സമീപം വരെയെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അഞ്ച് മഹിളാ മോര്ച്ചാ പ്രവര്ത്തകർ ഡിജിപിയുടെ വസതിയ്ക്ക് മുന്നില് പ്രതിഷേധിക്കാനെത്തിയത്. നിവേദനം നൽകാനെന്ന പേരിൽ എത്തിയ രണ്ട് പേർക്കൊപ്പം ബാക്കിയുള്ളവരും ഗെയ്റ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് കയറുകയായിരുന്നു. വസതിയ്ക്ക് മുന്നിൽ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിപ്പ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

രാഷ്ട്രീയ ഹുങ്കിൻ്റെ മുന്നിൽ വഴിയടഞ്ഞ് സാക്ഷി, വഴികണ്ടെത്താനാകാതെ സഞ്ജു

പൊലീസ് ഹെഡ്ക്വാര്ട്ടേഴ്സിന് മുന്നിലെ പ്രതിഷേധത്തിനായിരുന്നു മഹിളാ മോർച്ചയുടെ തീരപമാനംയ എന്നാൽ മുന്നറിയിപ്പില്ലാതെയാണ് ഇവർ ഡിജിപിയുടെ വസതിക്ക് മുന്നിലെത്തിയും അകത്തേയ്ക്ക് കയറി പ്രതിഷേധിച്ചതും. പ്രതിഷേധം നടത്തിയ അഞ്ചു പ്രവര്ത്തകര് എങ്ങനെ എത്തി. ഗെയിറ്റ് തള്ളിതുറന്ന് അകത്ത് കയറിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അന്ന തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രതിഷേധം. മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് അടക്കം നാലു പ്രവർത്തകർ ആണ് വസതിയിൽ പ്രതിഷേധിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us