'അപ്പൊ മറിയക്കുട്ടിയോട് സ്നേഹം ഉള്ളത് ഞങ്ങള്ക്കല്ലേ, ഇവര്ക്കാണോ?': മന്ത്രി സജി ചെറിയാൻ

'കേരളത്തിന് കിട്ടാനുള്ള പണം തരൂ, മറിയക്കുട്ടിക്ക് കൊടുക്കാനുള്ള തുക കൊടുക്കാം'

dot image

തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് തരാനുള്ള പണം ആദ്യം നൽകണമെന്നും എന്നാലേ കുടിശികയുള്ള പെൻഷൻ തുക നൽകാൻ കഴിയുള്ളൂവെന്നും മന്ത്രി സജി ചെറിയാൻ റിപ്പോർട്ടറിനോട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ 18 മാസത്തെ കുടിശിക ഉൾപ്പടെ കൊടുത്തു. കൊടുക്കാൻ മനസ്സുള്ളതുകൊണ്ടാണ് കൊടുത്തതെന്നും അങ്ങനെനോക്കുമ്പോ മറിയക്കുട്ടിയോട് സ്നേഹമുള്ളത് തങ്ങൾക്കല്ലേയെന്നും മന്ത്രി ചോദിച്ചു. കോടതിയുടെ വിമർശനത്തെ ഊതിപ്പെരുപ്പിച്ച് ചില മാധ്യമങ്ങളിൽ അത് വാർത്തയായി വന്നു.

അപ്പോഴും തങ്ങൾക്ക് പറയാനുള്ളത് കേരളത്തിന് കിട്ടാനുള്ള പണം തരൂ, മറിയക്കുട്ടിക്ക് കൊടുക്കാനുള്ള തുക കൊടുക്കാമെന്നാണെന്നും മന്ത്രി പറഞ്ഞു. മറിയക്കുട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സർക്കാർ ജീവനക്കാരെയും, നിലവിൽ മറ്റ് പെൻഷനുകൾ വാങ്ങുന്നവരെയും ഇത് ബാധിക്കാം. ഇത് കേരളത്തിന്റെ വികസനത്തെയുൾപ്പെടെ ബാധിക്കുന്ന പ്രശ്നമാണ്. നമുക്ക് തരാനുള്ള പണം നൽകാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.

'വാര്ത്ത നല്കിയതിന്റെ പേരില് ആര്ക്കെതിരെയും കേസ് എടുക്കില്ല': പി രാജീവ്

മന്ത്രിയുടെ വാക്കുകൾ

തരാനുള്ള പണം കേന്ദ്രം നൽകണം. ഞങ്ങൾ മറിയക്കുട്ടിക്ക് പണം കൊടുക്കാൻ തയാറാണ്. കാരണം പെൻഷൻ കൊടുത്തുകൊണ്ടിരുന്നതാ. എന്തുകൊണ്ടാണ് പെൻഷൻ കുടിശിക വന്നത് എന്നറിയണ്ടേ? കോടതിയുടെ മുന്നിൽ ഈ വിഷയം വന്നു. അതിന്റെ പിന്നിൽ രാഷ്ട്രീയമുണ്ട്. യാതൊരു സംശയവും വേണ്ട. ഉമ്മൻചാണ്ടി സാറിന്റെ കാലത്തെ 18 മാസത്തെ കുടിശിക ഉൾപ്പടെ കൊടുത്തു. അങ്ങനെ കൊടുക്കാൻ മനസ്സുള്ളോണ്ടല്ലേ ഞങ്ങളത് കൊടുത്തത്, അത് വർധിപ്പിച്ചത്.

അപ്പോ മറിയക്കുട്ടിയോട് സ്നേഹമുള്ളത് ഞങ്ങൾക്കല്ലേ? ഇവർക്കാണോ? ഇവർ അഞ്ചുപൈസ കൊടുത്തോ? ആ ഒരാളെ ഉപയോഗിച്ച് കോടതിയിൽ കേസുകൊടുത്തു. കോടതിയുടെ വിമർശനത്തെ ഊതിപ്പെരുപ്പിച്ച് ചില മാധ്യമങ്ങളിൽ അത് വാർത്തയായി വരുമ്പോൾ ഞങ്ങൾ പറയുന്നത് കേരളത്തിന് കിട്ടാനുള്ള പണം തരൂ, മറിയക്കുട്ടിക്ക് കൊടുക്കാനുള്ള തുക കൊടുക്കാമെന്നാണ്. ഇത് മറിയക്കുട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സർക്കാർ ജീവനക്കാരെയും, നിലവിൽ മറ്റ് പെൻഷനുകൾ വാങ്ങുന്നവരെയും ബാധിക്കാം. ഇത് കേരളത്തിന്റെ വികസനത്തെയുൾപ്പടെ ബാധിക്കുന്ന പ്രശ്നമാണ്. നമുക്ക് തരാനുള്ള പണം നൽകാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us