കൊച്ചി: പത്ത് നരഭോജി കടുവകളെ പോലെ ആണ് പിണറായി നാട് ഭരിക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. നാടിന്റെ ശാപമാണെന്നും പിണറായി സമനില തെറ്റിയ ഭരണാധികാരിയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തലസ്ഥാനം യുദ്ധക്കളം; പൊലീസിന് നേരെ കല്ലേറ്; കെ സുധാകരന് ദേഹാസ്വാസ്ഥ്യംകലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുന്ന ആളാണ് മുഖ്യന്. പിണറായി കഴിഞ്ഞാല്‍ കേരളം തന്റേത് എന്നാണ് റിയാസ് മന്ത്രിയുടെ ഭാവമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വിചാരണ സദസ്സില്‍ സംസാരിക്കവേയായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം.